കൊട്ടാരക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പള്ളിക്കല്‍ പതിനൊന്നാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക്.
വീടുകള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സംസ്ഥാന തലത്തിലുള്ള നേതാക്കന്മാരെ എത്തിച്ച് കോര്‍ണര്‍ മാര്‍ക്കിംഗുകള്‍ നടന്നുവരികയാണ്. ബിജെപി സ്ഥാനാര്‍ത്ഥി ബി. ലതയുടെ വിജയം ഉറപ്പിക്കാന്‍ ബിജെപി സാംസ്കാരിക വിഭാഗം കണ്‍വീനര്‍ അശ്വനിദേവ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നൗഷാദ് എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
ന്യൂനപക്ഷത്തിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും അവരെ പറ്റിക്കുകയാണെന്ന് നൗഷാദ് പറഞ്ഞു. പള്ളിക്കല്‍ ശാന്തന്‍പാറ ജംഗ്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തിരിച്ചറിഞ്ഞ് ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുക്കുമ്പോള്‍ വര്‍ഗീയമായി അവരെ പേടിപ്പിച്ച് പിന്തിരിപ്പിക്കാന് സിപിഎമ്മും ചില തീവ്രവാദ സംഘടനകളും ശ്രമിക്കുകയാണ്. ന്യൂനപക്ഷം തങ്ങളുടെ യഥാര്‍ത്ഥ രക്ഷകരെ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: