കൊട്ടാരക്കര: മെയിലം ഗ്രാമപഞ്ചായത്തിലെ പള്ളിക്കല്‍ പതിനൊന്നാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു, വലതു മുന്നണികള്‍ പരാജയ ഭീതിയിലാണെന്ന് ബിജെപി സാംസ്കാരിക സമിതി സംസ്ഥാന കണ്‍വീനര്‍ ഡി. അശ്വനിദേവ് ആരോപിച്ചു. പരാജയ ഭീതിപൂണ്ട ഇടതുമുന്നണി കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ത്ഥി ബി. ലത തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞതവണ കണക്കുകൊടുത്തില്ലായെന്ന കള്ളപ്പരാതിയുമായി ഇറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ലത തെരഞ്ഞെടുപ്പു കമ്മീഷന് ചുമതലപ്പെടുത്തിയ വെട്ടിക്കവല ബിഡിഒ മുന്‍പാകെ കണക്കു കൊടുത്തിട്ടുണ്ട്. കണക്കുകൊടുത്തില്ലെങ്കില് ലതയെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാത്ത ലതയുടെ നാമനിര്‍ദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചിട്ടുള്ളതാണെന്നും അശ്വനിദേവ് പള്ളിക്കല്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. സുനീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നേതാക്കളായ എം. വിജയന്, അഡ്വ. വയയ്ക്കല്‍ സോമന്, സുശീലന്‍പിള്ള, ചാലൂക്കോണം അജിത്, കോട്ടാത്തല സന്തോഷ്, മെയിലംകുളം ഹരി, ബിനു അന്തമണ്‍, പള്ളിക്കല്‍ സജി, സി.വി. സന്തോഷ്ബാബു, അഡ്വ. ചന്ദ്രമോഹനന്, മഠത്തില്‍ ശശി, മെയിലം രവി, പുത്തൂര്‍ രാജേഷ്, രാധാമണി, സ്ഥാനാര്‍ത്ഥി ബി. ലത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: