കൊല്ലം: മാമൂട്ടില്‍കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ചന്ദ്രന്റെ മിനിലോറി കത്തിച്ചു. സ്ഥലത്തെ ചില മുസ്ലിം ചെറുപ്പക്കാരാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മാമൂട്ടില്‍കടവ് തേവര്‍കാവ് മഹാവിഷ്ണുക്ഷേത്രക്കുളത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കെഎല്‍ എട്ട് ജെ-2862 നമ്പര്‍ മിനിലോറി കത്തിച്ചത്. കെ.ജി.മാരാര്‍ സ്മാരക സാംസ്കാരികസമിതി ലൈബ്രറി കെട്ടിടത്തിന്റെ മുന്നില്‍ കിടന്ന ലോറി തള്ളിനീക്കിയാണ് തീയിട്ടത്. ക്യാബിന് ഭാഗം പൂര്‍ണമായും കത്തിനശിച്ചു. മതതീവ്രവാദത്തിനും ലൗജിഹാദിനുമെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സമീപത്തെ ഫ്ലക്സ് ബോര്‍ഡും ഭാഗികമായി കത്തിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വകയായി സ്ഥാപിച്ചിരിക്കുന്ന ആംപ്ലിഫയര്‍ ബോക്സുകളും നശിപ്പിച്ച നിലയിലാണ്. വാഹനത്തിന്റെ ഭാഗങ്ങള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. നേരത്തെ ശക്തികുളങ്ങര ക്ഷേത്രം ഉത്സവത്തിനിടയിലും ഇത്തരത്തില്‍ അക്രമം നടന്നതാണ്. ആശാന്മുക്കിലെ വലിയകാവ് ക്ഷേത്രത്തിന് മുന്നിലെ കൊടിമരവും കുന്നുമഴികത്ത് ഭദ്രാദേവിക്ഷേത്രത്തിനുമുന്നിലെ കൊടിമരവും പെരുവിലഴികത്ത് മുക്കിലെ കൊടിമരവും ആയിരവല്ലികാവിലെ കൊടിമരവും തീയിട്ടുനശിപ്പിച്ചിരുന്നു. ജില്ലായുടെ വിവിധ ഭാഗങ്ങളില്‍ മാമ്പുഴ ക്ഇണ്ടിളയപ്പന് ക്ഷേത്രം, കേരളപുരം, കുമരംചിറ ക്ഷേത്രം, ഇടവട്ടം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ സമാനരീതിയില്‍ അക്രമം നടന്നിട്ടുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടരി തെക്കടം സുദര്ശന് ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ന്ഘളില് പോലീസ് നിഷ്ക്രിയത്വം പാലിക്കുകയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത് ഹിന്ദുസമൂഹം തിരിച്ചറിയുന്നതായി അദ്ദേഹം പറഞ്ഞു.
മാമൂട്ടില്ക്കടവില് ദിവസങ്ങള്‍ക്ക് മുമ്പ് ഡിഫിയുടെ നേതൃത്വത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ നബിദിനസമ്മേളനവും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിനായി ഉയര്‍ത്തിയ പച്ചക്കൊടികളും മറ്റും മാറ്റാന്‍ തയ്യാറാകാത്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വെസ്റ്റ് സി.ഐ.കമറുദ്ദീന്, എസ്.ഐ രൂപേഷ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ.ജി.ഗോപകുമാര്‍, ഐക്യവേദി നേതാക്കളായ ചിറ്റയം ഗോപകുമാര്‍, മുണ്ടക്കല്‍ രാജു, വിനോദ്, കുട്ടന് എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: