ശാസ്താംകോട്ട: കേരളത്തിലെ ക്ഷേത്രങ്ങളെ സാംസ്കാരികകേന്ദ്രങ്ങളാക്കാന് ഊര്‍ജിതമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍. ദേവസ്വം ബോര്‍ഡ് ഇതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്ണധ്വജപ്രതിഷ്ഠയുടെ ഭാഗമായി നടന്ന സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെട്ടികുളങ്ങര ക്ഷേത്രത്തിയടക്കം ബോര്‍ഡിന്റെ കീഴിലുള്ള ചില പ്രധാന ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ തുടങ്ങും. വേതനം നല്കി മികച്ച അധ്യാപകര്‍ക്ക് ഇവിടെ നിയമനം നല്‍കും. ക്ഷേത്രകലകളുടെയും പ്രാചീനകലകളുടെയും പ്രോത്സാഹനത്തിന് ഇവിടെ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.വി.അരവിന്ദാക്ഷന്‍നായര്‍ അധ്യക്ഷനായിരുന്നു. ബോര്‍ഡംഗം സുഭാഷ് വാസു, കെ.രാഘവന്‍പിള്ള, തെന്നല ബാലകൃഷ്ണപിള്ള, പെരുമുറ്റം രാധാകൃഷ്ണന്, എന്‍.വാസു, ജോളി ഉല്ലാസ്, ബി.കേശവദാസ്, അജിത്കുമാര്‍ ബി.പിള്ള എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സ്വര്ണധ്വജപ്രതിഷ്ഠാചടങ്ങിന് തന്ത്രിമുഖ്യന്മാരായ കീഴ്താമരശേരിമഠം രമേശ് ഭട്ടതിരി, ചെറുപൊയ്കമഠം വാസുദേവരു ഭട്ടതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: