കൊച്ചി: ദേശീയ അന്തര്‍ സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല തിയറ്റര്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടി. ലിറ്റററി വിഭാഗത്തില്‍ കൊച്ചി സര്‍വ്വകലാശാല റണ്ണര്‍അപ് കിരീടവും നേടി. പഞ്ചിമബംഗാളിലെ കല്യാണിസര്വകലാശാലയില് യുവജനോത്സവത്തില്‍ ക്ലാസ്സിക്കല്‍ വോക്കല്‍ സോളാ, ലൈറ്റ് വോക്കല്‍ സോളോ, മിമിക്രി, മൈം, ഡിബേറ്റ്, വെസ്റ്റേണ്‍ ഗ്രൂപ്പ് സോങ്ങ് തുടങ്ങി ആറ് ഇനങ്ങളിലാണ് കൊച്ചി സര്‍വകലാശാല ടീം മത്സരിച്ചത്. അഖില്‍ ജിത്ത് എ (ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കുസാറ്റ്), മിമിക്രിയില്‍ ഒന്നാം സ്ഥാനവും അരുണ.എ, കാവ്യ.ജി (ലീഗല്‍ സ്റ്റഡീസ് കുസാറ്റ്), ഫഹദ് പി.സഹീര്‍ (പോളിമര്‍ സയന്‍സ്, കുസാറ്റ്), ഇസഹാക് റഹ്മാന്, ഗോകുല കൃഷ്ണന്, നിഖില്‍ പി.എന്‍, അയ്യപ്പതേജസ്സ് (സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ്), ഹെന ടൈറ്റസ് (ടോക് എച്ച് കോളേജ് ആരക്കുന്നം) എന്നിവരടങ്ങുന്ന ടീം മൈമിനു ഒന്നാം സ്ഥാനവും നേടി. ജസ്റ്റിന് ചാക്കോ മോഹന്‍, ജെറിഷ് ജോണ്‍, മിധു എസ്.വത്സന്, അശ്വതി പി.എസ്, അയ്യപ്പതേജസ് (സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് )ചാള്‍സ് ബിന്നി, (കുസെക്, പുളിങ്കുന്ന്) അരുണ്‍ നായിക്, കലേഷ് .വി (ടോക് എച്ച് കോളേജ് ആരക്കുന്നം) എന്നിവര്‍ അടങ്ങുന്ന ടീം വെസ്റ്റേണ്‍ ഗ്രൂപ്പ് സോങ്ങിനുരണ്ടാം സ്ഥാനവും നേടി.
അമൃതരാജ്,ജോയ് ആണ്ഡ്രൂസ് എന്നിവര്‍ ഡിബേറ്റിനു രണ്ടാം സ്ഥാനവും കലേഷ്.വി (ടോക് എച്ച് കോളേജ് ആരക്കുന്നം) ലൈറ്റ് വോക്കല്‍ സോളോക്ക് രണ്ടാം സ്ഥാനവും, അരുണ്‍ നായിക് (ടോക് എച്ച് കോളേജ് ആരക്കുന്നം) ക്ലാസിക്കല്‍ വോക്കല്‍ സോളോക്ക് രണ്ടാം സ്ഥാനവും, അരുണ്‍ നായിക് (ടോക് എച്ച് കോളേജ് ആരക്കുന്നം) ലൈറ്റ് വോക്കല്‍ സോളോയ്ക്ക് മൂന്നാം സ്ഥാനവും നേടി. കൊച്ചി സര്‍വ്വകലാശാല യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ.പി.കെ.ബേബി ടീമിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: