കൊട്ടാരക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പള്ളിക്കല്‍ പതിനൊന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ലതയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രത്യേക മഹിളാസ്ക്വാഡ് രംഗത്ത്. മഹിളാമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണിയുടെ നേതൃത്വത്തില്‍ വനിതാ പഞ്ചായത്തംഗങ്ങളും നേതാക്കളും ആണ് സ്ക്വാഡിലുള്ളത്.
പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പള്ളിക്കല്‍ ദേവീക്ഷേത്ര സന്നിധിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍, ഗ്യാസിന്റെ ലഭ്യതകുറവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് തുടങ്ങി വീട്ടമ്മമാരുടെ പ്രശ്നങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് പ്രധാന പ്രവര്‍ത്തനമെന്ന് നേതൃത്വം നല്കുന്ന ബി. രാധാമണി പറഞ്ഞു.
നെടുവത്തൂര്‍ കരുവായം വാര്ഡ്മെമ്പര് വിദ്യ, പള്ളിക്കല്‍ വാര്‍ഡ് മെമ്പര്‍ ഗിരിജ, മഹിളാമോര്‍ച്ച നേതാവ് വല്ലം ധന്യ, മുന്‍ വാര്‍ഡ് മെമ്പര്‍ രാധാമണി എന്നിവരടങ്ങുന്നതാണ് സ്ക്വാഡ്.
താലൂക്ക്തല നേതാക്കന്മാരും വീടുവീടാന്തരം കയറിയിറങ്ങി വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്, ജില്ലാ കമ്മറ്റിയംഗം പുലമണ്‍ ശ്രീരാജ്, ജനറല്‍ സെക്രട്ടറിമാരായ എഴുകോണ്‍ ചന്ദ്രശേഖരന്‍പിള്ള, അണ്ടൂര്‍ രാധാകൃഷ്ണന്, അഡ്വ. ചന്ദ്രമോഹന്, കോട്ടാത്തല സന്തോഷ്, മുന്‍ വാര്‍ഡംഗങ്ങളായ കെ.വി. സന്തോഷ്ബാബു, ദിലീപ് കുന്നത്ത്, രാജീവ്, യശോധരന്‍പിള്ള എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: