കൊല്ലം: ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമത്തിനെതിരെ ക്ഷേത്രഭാരവാഹികള്‍ രംഗത്ത്. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിന്റെ വടക്കേനടയിലെ ഭൂമിയാണ് അന്യമതസ്ഥന് ഉള്‍പ്പെടെ ചില സ്വകാര്യവ്യക്തികള്‍ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി വിനിയോഗിക്കുന്നത്. ഇതു തടയാനായി ഗേറ്റ് സ്ഥാപിക്കാന്‍ ക്ഷേത്രകമ്മിറ്റി ദിവസങ്ങള്‍ക്ക് മുമ്പേ കൂടിയ യോഗത്തില്‍ തീരുമാനിച്ചതാണ്. ഈ തീരുമാനം നടപ്പാക്കുന്നത് ചൊവ്വാഴ്ച രാത്രി സ്വകാര്യവ്യക്തികള്‍ തടഞ്ഞു. തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തില്‍ ക്ഷേത്രവിശ്വാസികള്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അന്യമതക്കാരനായ സ്വകാര്യവ്യക്തിയും ഒത്താശക്കാരും ഉത്സവസമയങ്ങളില്‍ ക്ഷേത്രഭൂമിയുടെ അവകാശം ഉന്നയിക്കുന്നതും വാഹനങ്ങളും കൊടിതോരണങ്ങളും തങ്ങളുടെ വസ്തുവില്‍ അനുവദിക്കില്ലെന്ന് തര്‍ക്കിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ക്ഷേത്രഭൂമി സ്വന്തം താല്പര്യങ്ങള്ക്ക് വിനിയോഗിക്കുന്ന ചില വീട്ടുകാരുടെ സഹായം കൂടി ലഭിച്ചതോടെയാണ് ഇയാളുടെ ഈ നീക്കം. വീടിനോട് ചേര്‍ന്ന് കടമുറികള്‍ പണിത് വാണിജ്യാടിസ്ഥാനത്തിലും വിനിയോഗിക്കുന്നുണ്ടെന്ന് ക്ഷേത്രകമ്മിറ്റി ആരോപിച്ചു.
കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുത്ത് ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് പകരം ക്ഷേത്രഭൂമിയില്‍ ഗേറ്റ് സ്ഥാപിച്ച വിശ്വാസികള്‍ക്ക് നേരെ പോലീസ് കേസെടുക്കുകയാണ് ഉണ്ടായത്. ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കയ്യേറ്റവും ഉടമസ്ഥാവകാശം ഉന്നയിക്കലും അനുവദിക്കില്ലെന്നും ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി മുണ്ടയ്ക്കല്‍ രാജു പറഞ്ഞു. ഹിന്ദുവിന് അവകാശപ്പെട്ട ഭൂമി സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങണമെന്ന് എല്ലാ വിശ്വാസികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: