ചവറ: മരം കയറ്റ തൊഴിലാളികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കോളനികള്‍ കേന്ദ്രീകരിച്ച് സൗജന്യ ട്യൂഷന് സംവിധാനവും ഏര്‍പ്പെടുത്തുമെന്നും തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കേരളാ തണ്ടാന്‍ മഹാസഭ പന്മന മനയില്‍ 50-ാംനമ്പര്‍ ശാഖയുടെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ തണ്ടാന്‍ സമുദായത്തില്‍ നിന്നും ഐഎഎസ് നേടിയ മോഹനന്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ റസീം, സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ മിത്ര എന്നിവരെ അനുമോദിച്ചു. സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, ആര്. ഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു. ഉണ്ണി വട്ടത്തറ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: