കൊല്ലം: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതി എന്നു സംശയിക്കുന്ന പി.ജെ. കുര്യനെയും അദ്ദേഹത്തെ സംരക്ഷിക്കാന്‍ കൂട്ടുനിന്ന സിബി മാത്യൂസിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി സംസ്ഥാന കാര്യാലയ പ്രഭാരി എം.എസ്. ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. കടപ്പാക്കട 154-ാം ബൂത്തിന്റെ ദീനദയാല്‍ജി അനുസ്മരണവും സമര്‍പ്പണ നിധിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ വിജയപ്രദമായ മുന്നണി രാഷ്ട്രീയത്തിന് രൂപം നല്കിയവരില് പ്രമുഖനാണ് ദീനദയാല്‍ ഉപാധ്യായ എന്ന് അദ്ദേഹം അനുസ്മരിച്ചു. മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന മാതൃകാ മുന്നണിയായിരുന്നു അദ്ദേഹത്തിന്റേത്.
കേരളത്തിലെ മുന്നണി രാഷ്ട്രീയം മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്പര്യങ്ങളെയല്ല മറിച്ച് മത- ജാതി താല്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഭരണത്തിന്റെ എല്ലാ മേഖലയിലും വര്‍ഗീയ സ്വാധീനം പ്രകടമാണ്. ദേശീയതയിലൂന്നി ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയം വളര്‍ന്നുവരണം.
ഉരുത്തിരിഞ്ഞുവരുന്ന ആഗോള സാഹചര്യവും ഭാരതത്തിലെ സാഹചര്യങ്ങളും ദീനദയാല്‍ജി മുന്നോട്ടുവച്ച ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഭൂമിയുടെ ക്രയവിക്രയവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക സഹായങ്ങളും ജാതി- മതശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകളും പ്രവര്‍ത്തനവും പൊതുസമൂഹത്തിന് ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണെന്ന് ശ്യാംകുമാര്‍ അഭിപ്രായപ്പെട്ടു.
ബൂത്ത് പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ. അശോക് കുമാര്‍, ഓലയില്‍ ബാബു, ടി. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: