കൊല്ലം: വിവേകാനന്ദ സ്മാരക നിര്‍മാണത്തിന് ചില്ലിക്കാശ് നല്‍കാത്ത ഇഎംഎസിന്റെ ചിത്രം വിവേകാനന്ദസ്വാമിക്കൊപ്പം പ്രചരിപ്പിക്കുന്നത് കാപട്യമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്. വിവേകാനന്ദ സ്മൃതിയെ അപമാനിക്കുകയാണ് ഡിവൈഎഫ്ഐ ചെയ്യുന്നത്. കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ അന്നത്തെ ആര്‍എസ്എസ് സഹര്കാര്യവാഹ് ഏകനാഥറാനഡെയോട് ഇഎംഎസ് പറഞ്ഞത് വിവേകാനന്ദന് ജീവിക്കാനായി സന്യാസി വേഷം കെട്ടിയ ആളാണെന്നായിരുന്നു. ഹിന്ദുഐക്യവേദി കൊല്ലം താലൂക്ക് സമ്മേളനം ആനന്ദവല്ലീശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം രണ്ട് നമുക്ക് രണ്ട് എന്ന തത്വം ഹിന്ദുസമൂഹം അംഗീകരിക്കുമ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ജനസംഖ്യ ക്രമാതീതമായി ഉയരുന്ന വടക്കന്‍ ജില്ലകളില്‍ ജനസംഖ്യാനുപാതികമായി നിയോജക മണ്ഡലങ്ങള്‍ പുനര്‍ ക്രമീകരിച്ചപ്പോള്‍ ആറ് നിയോജകമണ്ഡലങ്ങള്‍ കൂടി മുസ്ലീം സമൂഹത്തിന് കൂടുതലായി കിട്ടി. ഇത് കേരളത്തില്‍ മതാധിപത്യവും അതുവഴി ഭരണാധിപത്യവും നേടിയെടുക്കാന്‍ മുസ്ലീം സമൂഹത്തിന് സാധിക്കുന്നു. സര്‍ക്കാര്‍ ഒത്താശയോടു കൂടി സര്‍ക്കാര്‍ ഭൂമി കയ്യേറി ധ്യാനകേന്ദ്രങ്ങളും അതുവഴി മതംമാറ്റവും നടന്നുവരുന്നു. കോടിക്കണക്കിന് രൂപ ഇതിനായി കോട്ടയം ജില്ലയിലെ തങ്കുപാസ്റ്റര്‍ അടക്കം ചെലവഴിക്കുന്നു. കോടികള്‍ ഇതുവഴി രാഷ്ട്രീയക്കാര്‍ നേടുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നും തണലേകി കക്ഷിരാഷ്ട്രീയക്കാര്‍ നിലകൊള്ളുന്നു.
തീവ്രവാദക്കേസുകളില്‍പ്പെട്ട അബ്ദുള്‍ നാസര്‍ മദനിയെ ജയില്‍ മോചിതനാക്കാന്‍ രാഷ്ട്രീയകക്ഷികള്‍ മത്സരിക്കുന്നു. അഫ്സല് ഗുരുവിന്റെ വധം വൈകിയെങ്കിലും നടത്തിയതില്‍ ദേശസ്നേഹികള്‍ സന്തോഷിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി. രാജഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ചന്ദ്രശേഖരന് നായര്‍, താലൂക്ക് പ്രസിഡന്റ് സോമരാജന്, ഊരംപള്ളി ശശി, ഭുവനചന്ദ്രന്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രതിനിധി തടത്തിവിള രാധാകൃഷ്ണന്, മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു. രാജേന്ദ്രന് സ്വാഗതവും വിനോദ് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: