ശാസ്താംകോട്ട: ശബരിമലയുടെ പവിത്രതയും ഭക്തജനതിരക്കും ഇല്ലായ്മ ചെയ്യാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഗൂഢനീക്കം നടക്കുന്നതായി അയ്യപ്പസേവാസംഘം സംസ്ഥാന സെക്രട്ടറി വി.കെ. വിശ്വനാഥന് അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്നും അരവണയില്‍ എലിവാലുണ്ടെന്നും കടുവ ഇറങ്ങി എന്നും മറ്റുമുള്ള വ്യാപക പ്രചാരണത്തിന് പിന്നില്‍ ഈ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ഹിന്ദുമത സമ്മേളനത്തിന്റെ ഭാഗമായുള്ള അയ്യപ്പഭക്ത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്രതാനുഷ്ഠാനങ്ങള്‍ നഷ്ടമാകുന്ന ഒരാള്‍ക്കൂട്ടം മാത്രമായി അധഃപതിച്ചിരിക്കുകയാണ് ഇന്ന് ഹിന്ദുസമൂഹം. നഷ്ടപ്പെടുന്ന ഗാര്‍ഹിക ബോധം തിരികെ കൊണ്ടുവരാനും അത് ഹൃദയത്തില്‍ പ്രതിഷ്ഠിക്കാനും ഹിന്ദുസമൂഹത്തിന് കഴിയണം. കഠിനവ്രതം നോറ്റ് മലകയറുന്ന ഭക്തന് ദര്‍ശനശേഷം തിരികെയിറങ്ങുമ്പോള്‍ വീണ്ടും പഴയസ്വഭാവത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഓരോ തവണ വ്രതം നില്‍ക്കുമ്പോഴും പുതിയ ഒരു മനുഷ്യനായി രൂപപ്പെടാന്‍ ഹിന്ദു ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ വി.കെ. കേശവന് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.വി. അരവിന്ദാക്ഷന് നായര്‍, ആര്. അരവിന്ദാക്ഷന്‍പിള്ള, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ നടന്ന ഹിന്ദുമത സമ്മേളനത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: