മുംബൈ: ചെറുതെങ്കിലും അപ്രതീക്ഷിതമായ ചില മാറ്റങ്ങളുമായി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ഏറെ നാളായി ഫോമിലല്ലാത്ത ഓപ്പണര്‍ ഗൗതം ഗംഭീറിനു പകരം ശിഖര്‍ ധവാന് ഇടംനേടിയതാണ് ശ്രദ്ധേയ കാര്യം. മലയാളി പേസര്‍ എസ്. ശ്രീശാ ന്തിനും ടീമില്‍ ഇടം ലഭിച്ചില്ല. പക്ഷേ, സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങിന് സെലക്റ്റര്‍മാര്‍ തിരിച്ചുവരവിന് അവസരം നല്കി.
പരാജയങ്ങളില്‍പ്പെട്ട് ഉഴറുന്ന ടീം ഇന്ത്യയ്ക്ക് പുതുജീവന്‍ ലഭിക്കാന്‍ ഓസ്ട്രേലിയക്കേതിരെ സ്വന്തം മണ്ണിലെ ജയം അനിവാര്യം. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച ഫലം തരാന്‍ കെല്‍പ്പുള്ള സംഘത്തെ കണ്ടെത്തുക സെലക്റ്റര്‍മാരുടെ മുന്നിലെ വലിയ കടമ്പയായിരുന്നു. പ ക്ഷേ, ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ കാതലായമാറ്റങ്ങ ള്‍ക്കൊന്നും സെലക്റ്റര്‍മാര്‍ മുതിര്‍ന്നില്ല. ഗംഭീറിനെ തള്ളി ധവാന് കൈകൊടുത്തപ്പോള്‍ ഹര്‍ഭജനുവേണ്ടി പിയൂഷ് ചൗള വഴിമാറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉശിരന്‍ പ്രകടനം പുറത്തെടുത്ത യുവ പേസര്‍ ഭുവനേശ്വര്‍ കുമാറിനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിവന്നു.
ബാറ്റിങ്ങില്‍ ഓപ്പണിങ് ജോടിയില്‍ മാറ്റംവരുത്തമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഗംഭീറിനെ നിലനിര്‍ത്തി വീരേണ്ടര്‍ സേവാഗിനെ പുറത്തിരുത്തുമെന്നും കണക്കുകൂട്ടപ്പെട്ടു,. എന്നാല്‍ സെലക്ഷന് കമ്മറ്റി മറിച്ച്ചിന്തിച്ചു. അതേസമയം, ഫെബ്രുവരി 16ന് ആരംഭിക്കുന്ന, ഓസ്ട്രേലിയന്‍ ടീമിനോടുള്ള ത്രിദിന പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ ഗംഭീര്‍ നയിക്കും. ധവാന് അവസരം നല്‍കാനുള്ള തീരുമാനം പലരിലും അത്ഭുതമുളവാക്കി. ഇറാനി കാപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി ധവാന് അത്ര നല്ല പ്രകടനം പുറത്തെടുത്തിരുന്നില്ല. ആദ്യ ഇന്നിങ്ങ്സില്‍ അര്‍ധ സെ ഞ്ചുറി നേടിയെങ്കിലും രണ്ടാം വട്ടത്തില്‍ അക്കൗണ്ട് തുറക്കാതെയായിരുന്നു മടക്കം. ആഭ്യന്തര ക്രിക്കറ്റില്‍ ധവാനെക്കാള്‍ നല്ല റെക്കോര് ഡുള്ള വസീം ജാഫറും വിസ്മരിക്കപ്പെട്ടു. സുരേഷ് റെയ്നയെയും പരിഗണിച്ചില്ല. ഇറാനി കാപ്പിലെ സെഞ്ചുറി ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മുരളി വിജയ്യെ സഹായിച്ചു. മുബൈയ്ക്കെതിരേയുള്ള മൂന്നു വിക്കറ്റ് പ്രകടനം തന്നെയാണ് ഹര്‍ഭജനും തുണയായത്.
രവീന്ദ്ര ജഡേജയും, അജിന്‍ക്യ രഹാനെയും 15 അംഗ സംഘത്തിലുണ്ട്. ഫെ ബ്രുവരി 22ന് ചെന്നൈയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ തുടക്കം.
ടീം: മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), വീരേണ്ടര്‍ സേവാഗ്, മുരളി വിജയ്, ശിഖര്‍ ധവാന്, സച്ചിന് ടെന്‍ ഡുല്‍ക്കര്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അ ജിന്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, പ്രഗ്യാന്‍ ഓജ, ഹര്ഭജന് സിങ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അശോക് ദിന്‍ഡ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: