കൊട്ടാരക്കര: തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊട്ടാരക്കരയില്‍ ഉപേക്ഷിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ചാ ജില്ലാപ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് താലൂക്കാശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
എംഎല്‍എ ഐഷാപോറ്റി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടിക്ക് പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് ഉചിതശിക്ഷ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിന്ദുകൃഷ്ണയ്ക്കൊപ്പം യൂത്ത്കോണ്‍ഗ്രസ് നേതാക്കളും ഉള്ളില്‍കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോലീസും സ്ഥലത്തുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകരും ഇടപെട്ടതോടെ ബഹളമായി. പിന്നീട് ബിന്ദുകൃഷ്ണ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേതാക്കളായ വിഷ്ണു വിജയന്, നെടുവത്തൂര്‍ ഷാജി, ചാലൂക്കോണം അജിത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: