കൊല്ലം: മതബോധത്തോടൊപ്പം പൊതുബോധവും ഉണ്ടായില്ലെങ്കില്‍ നാട് ഭ്രാന്താലയമാകുമെന്ന് ധര്മ്മരാജ്യവേദി ആഗോള ആചാര്യന് സ്വാമി സച്ചിദാനന്ദഭാരതി. കേരളപുരം ആനന്ദധാമം ആശ്രമ വാര്‍ഷികവും ആശ്രമാചാര്യന്‍ ബോധേന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജന്മദിനാചരണവും ചേര്‍ന്ന സദ്ഗമയ സംഗമത്തില്‍ വിവരാവകാശ നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോധേന്ദ്രതീര്‍ത്ഥ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. സ്വാമി ഭുവനാത്മാനന്ദ, ശിവേശചൈതന്യ, പി.എം. അബ്ദുള്‍സലാം മുസലിയാര്‍, പ്രൊഫ. ജോണ്സണ് കരൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍.കെ. നമ്പൂതിരിപ്പാട്, പി. ഷറഫുദ്ദീന്, എസ്. സുവര്‍ണകുമാര്‍, ആര്. ചന്ദ്രചൂഡന്‍നായര്‍, പി. പത്മരാജന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എസ്. ജലധരന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: