മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇ ന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും. മലയാളി പേസര്‍ എസ്. ശ്രീശാന്തും സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങും തിരിച്ചുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കേറ്റ തിരിച്ചടികളാവും കംഗാരുപ്പടയ്ക്കെതിരായ പോരാട്ടത്തിനുള്ള സംഘത്തെ തെരഞ്ഞെടുക്കുമ്പോള്‍ സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയിലെ സെല ക്ഷന്‍ കമ്മറ്റിയുടെ മനസില്‍. വിജയിക്കാന്‍ കെല്‍പ്പുള്ള കൂട്ടത്തെ അവര്‍ക്കു കണ്ടെത്തിയേ തീരു. ഓപ്പണര്‍മാരും സീനിയര്‍ താരങ്ങളുമായ വീരേണ്ടര്‍ സെവാഗും ഗൗതം ഗംഭീറും ഫോമിലല്ലെന്നതാണ് പ്രധാന തലവേദന. എന്നാല്‍ പരിചയസമ്പത്തിന് പകരംവയ്ക്കാന്‍ അധികമാരുമില്ലാത്തതിനാല് തത്കാലം ഇരുവരെയും നിലനിര്‍ത്താനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരെ റിസര്‍വ് ഓപ്പണറുടെ റോളില്‍ കരയ്ക്കിരുന്ന മുരളി വിജയ്യും സ്ഥാനം നിലനിര്‍ത്തും. പ്രത്യേകിച്ച് ഇറാനി ട്രോഫിയിലെ സെ ഞ്ചുറിയുടെ പശ്ചാത്തലത്തില്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനക്കാരന്‍ വസീം ജാഫറിനെയും വേണമെങ്കില്‍ ഓപ്പണറായി പരീക്ഷിക്കാവുന്നതാണ്. വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെ ന്ഡുല്ക്കറും മധ്യ നിരയില്‍ ഉറപ്പാണ്. അവശേഷിച്ച സ്ഥാനങ്ങള്‍ക്ക് വേണ്ടി സുരേഷ് റെയ്ന, രോഹിത് ശര്‍മ, യുവരാജ് സിങ്, മനോജ് തിവാരി, അജിന്‍ക്യ രഹാനെ എന്നിവര്‍ മല്ലിടും.
പേസ് ബൗളിങ്ങിലെ ബലക്കുറവും ടീം ഇന്ത്യയുടെ ആകുലതയേറ്റുന്നു. സഹീര്‍ഖാനും ഉമേഷ് യാദവും ഇതിനകം പരുക്കിന്റെ പിടിയിലായിക്കഴിഞ്ഞു. ഇപ്പോള്‍ ഇ ഷാന്ത് ശര്‍മയെയും പരുക്ക് വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന് സാധ്യത തെളിയുന്നത്.
ഇറാനി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ നല്ലവേഗവും ബൗണ്‍സും വിക്കറ്റിനകത്തേക്കും പുറത്തേക്കും മൂവ്മെന്റും കണ്ടെത്തിയ ശ്രീ ടീമില്‍ തിരിച്ചെത്താന്‍ തനിക്ക് യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അശോക് ദിന്‍ഡയും, ഭുവനേശ്വര്‍ കുമാറും ഷാമി മുഹമ്മദും പേസ് ബൗളര്‍ സ്ഥാനത്തിനുവേണ്ടി മുന്‍ നിരയിലുണ്ട്.
ആര്. അശ്വിന്റ നിറംമങ്ങല് ഹര്ഭജന് സിങ്ങിന് തിരിച്ചുവരവിന്റെ സാ ധ്യത തെളിക്കുന്നു. പ്രഗ്യാന്‍ ഓ ജയും പിയൂഷ് ചൗളയും സ്പി ന്നര്മാരുടെ ഒഴിവില്‍ കണ്ണുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: