പുനലൂര്‍: യുവാവ് ദുരൂഹ സാഹചര്യത്തില്‍ വനാര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം സ്വദേശി രമേശന് (46) ആണ് മരിച്ചതെന്ന് തെന്മല പോലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വാട്ടര്‍ ടാങ്കിന് സമീപത്തെ വനമേഖലയില്‍ കടുത്ത ദുര്‍ഗന്ധം നാട്ടുകാര്‍ക്ക് അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തെന്മല എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് എത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ ഇടത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ പുനലൂരിലും പരിസര പ്രദേശങ്ങളിലെയും ബേക്കറി കടകളില്‍ ജീവനക്കാരനായിരുന്നിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: