പത്തനാപുരം: പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കെഎസ്യു, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നിരായുധരായ എബിവിപി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ആക്രമണത്തില്‍ നാല് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ കെ.എസ്. വിഷ്ണു(20), ധീരജ്(20), രാമന് ജി. രാഘവന്(20), രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി വിഷ്ണു(19) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജില്‍ നടന്നുവന്ന പരിപാടിയുടെ ഭാഗമായി കെഎസ്യു, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചേര്‍ന്ന് കോല്‍ക്കളി അവതരിപ്പിച്ചു. ഇവര്‍ നടത്തിയ പരിപാടി മോശമായതിനെത്തുടര്‍ന്ന് കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ കൂക്കുവിളി നടത്തുകയും കുറച്ചു വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് കാരണം. ഇരുവിഭാഗവും സംഘംചേര്‍ന്ന് ഇരുമ്പ് കമ്പികളും വടികളുമായി നീയൊക്കെ ആണോടാ എബിവിപി എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം നടന്നത്. കെഎസ്യുവിന്റെ ആക്രമണത്തില്‍ കെ.എസ്. വിഷ്ണുവിനും രാമന് ജി. രാഘവനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്തായി കെഎസ്യുവിന്റെ ഒത്താശയോടെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം നടത്തിവരുകയാണ്. പത്തനാപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: