കൊച്ചി : സ്വര്‍ണ ശേഖരം കണ്ടെത്താന്‍ സഹായകമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള മൈന്ലാബ്, ഇന്ത്യയിലെ സ്വര്‍ണപ്പണിക്കാര്‍ക്കും ചെറുകിട ഖാനന സ്ഥാപനങ്ങള്‍ക്കുമായി ഗോള്‍ഡ് മൈനിങ് ഡിവിഷന് തുടങ്ങി.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന മൈനിങ് ഇന്ഡാബാ കോണ്ഫ്രന്സില് വച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
മൈന്ലാബിന്റെ ഉപകരണങ്ങളുപയോഗിച്ച്, കുറഞ്ഞ ചെലവില്‍ സ്വര്‍ണ ശേഖരം കണ്ടെത്തുന്നത് സംബന്ധിച്ച പരിശീലനമാണ് ഗോള്‍ഡ് മൈനിങ് ഡിവിഷനില്‍ ലഭിക്കുകയെന്ന് മൈന്ലാബ് ജനറല്‍ മാനേജര്‍ പീറ്റര്‍ ചാള്സ്വര്ത് പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും സുരക്ഷിതമായും ഖാനനം സാധ്യമാക്കുന്നതിനാണ് മൈന്ലാബ് ശ്രമിക്കുന്നത്.
സ്വര്‍ണ ശേഖരം കണ്ടെത്താന്‍ കൈകൊണ്ട് പ്രവര്‍ത്തിക്കാവുന്ന ഉപകരണം വിപണിയിലെത്തിച്ചിട്ടുള്ള മൈന്ലാബ് ഈ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കാണ് ചുക്കാന്‍ പിടിക്കുന്നത്. മൈന്ലാബിന്റെ കൈകൊണ്ട് പ്രവര്‍ത്തിക്കാവുന്ന ജിപി എക്സ് 5000 ഗോള്‍ഡ് ഡിറ്റക്റ്റര്‍ ഉപയോഗിച്ച് ആസ്ട്രേലിയയിലെ ബല്ലാററ്റില്‍ ഒരാള്‍ 60 സെന്റീമീറ്റര്‍ ആഴത്തില്‍ 5.5 കിലോഗ്രാം സ്വര്‍ണ ശേഖരം കണ്ടെത്തുകയുണ്ടായി. ഒരു ഗ്രാമില്‍ താഴെയുള്ള സ്വര്‍ണ ശേഖരം പോലും കണ്ടെത്താന്‍ സഹായകമാണ് ജിപിഎക്സ് 5000 എന്നത് ഒരു സവിശേഷതയാണ്.
ഗോള്‍ഡ് മൈനിങ് വിഭാഗം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിന് ഏറ്റവും അനുയോജ്യമായ വേദിയാണ് മൈനിങ് ഇന്ഡാബയെന്ന് മൈന്ലാബ് ഗോള്‍ഡ് മൈനിങ് ഡിവിഷന് ജനറല്‍ മാനേജര്‍ ഷീലാ കെല്ലഹര്‍ പറഞ്ഞു. നിരവധി ആളുകള്‍ക്ക് പ്രയോജനപ്രദമാവും വിധം സ്വര്‍ണ ഖാനന വ്യവസായത്തില്‍ മുതല്‍ മുടക്കാന്‍ താല്പര്യമുള്ള നിരവധി വ്യവസായികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിച്ചു വരുന്നു. സ്വര്‍ണ ഖാനന രംഗത്തേക്ക് ആകര്ഷിക്കപ്പെടുന്നവര്ക്കും ഈ മേഖലയിലെ തൊഴിലാളികള്‍ക്കും ഗുണകരമായ പുതിയ സാങ്കേതിക വിദ്യകളാണ് മൈന്ലാബ് നടപ്പാക്കിവരുന്നതെന്നും ഷീലാ കൊഹര്‍ പറഞ്ഞു.
ദക്ഷിണാസ്ട്രേലിയയിലെ ടോറന്സ്വില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയിന്‍ ലാബിന് അയര്‍ലാന്റിലെ കോര്‍ക്കിലും യുഎസ്സിലെ ചിക്കാഗോയിലും മേഖലാ ഓഫീസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: