കെയ്റോ: സിറിയന്‍ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന് ഇറാന് പ്രസിഡന്റ് മെഹമൂദ് അഹമ്മദി നെജാദ്. ഭിന്നതയുണ്ടെങ്കിലും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഐക്യമാണു മുഖ്യം. പന്ത്രണ്ടാമത് ഇസ്ലാമിക സഹകരണ സംഘടന ഉച്ചകോടിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അനുകൂലിക്കുന്ന ഇറാനും എതിര്‍ക്കുന്ന ഈജിപ്റ്റ്, തുര്‍ക്കി, സൗദി അറേബ്യ തലവന്മാരും കെയ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സിറിയന്‍ പ്രശ്നത്തില്‍ നെജാദ് ഈ രാഷ്ട്രനേതാക്കളുമായി പ്രത്യേക ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: