കൊട്ടാരക്കര: മെയിലം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പള്ളിക്കല്‍ പതിനൊന്നാം വാര്‍ഡില്‍ ബിജെപി പ്രചരണരംഗത്ത് മുന്നേറ്റം തുടരുന്നു. കഴിഞ്ഞതവണ ബിജെപി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിസാരവോട്ടിന് പരാജയപ്പെട്ട ബി. ലത തന്നെയാണ് ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ ലതയുടെ പരാജയം നാടിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ലതയ്ക്കും നാട്ടുകാര്‍ക്കും വീണ്കിട്ടിയ അവസരം ആണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനിമോള്‍ രാജിവെച്ചതിലൂടെ ഒഴിവ് വന്ന സീറ്റ്. നാടിന്റെ സുഖദുഃഖങ്ങളില്‍ പങ്കുചേരുകയും പൊതുപ്രവര്‍ത്തനത്തില്‍ പരിചയമുള്ള ലത ഇതിനകം തന്നെ എല്ലാ വീട്ടിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. നല്ലൊരു ഭാഗവത പാരായണക്കാരി കൂടിയാണ് ലത. കഴിഞ്ഞ കാലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായിട്ടും വികസനപ്രവര്‍ത്തനങ്ങളില്‍ ഏറെ പിന്നോക്കം പോയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ട് അഭ്യര്‍ത്ഥിച്ചത്.
കണ്‍വന്‍ഷനുകള്‍ക്ക് ശേഷം വോട്ട് അഭ്യര്‍ത്ഥനയില്‍ ആണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷീബയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സജിതാ രാമചന്ദ്രനും മത്സരരംഗത്തുണ്ട്. മൂന്ന് പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ സ്വന്തം ചിഹ്നത്തില്‍ ശക്തമായ മത്സരത്തിലാണ് ഇവിടെ. ബിജെപി പ്രതിനിധികള്‍ ലതക്ക് വേണ്ടി വരുംദിവസങ്ങളില്‍ പ്രചരണത്തിന് എത്തുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: