കൊച്ചി : വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ മാനേജിങ് ഡയറക്ടര്‍ (ഇന്ത്യ) ആയി പി.ആര്. സോമസുന്ദരം നിയമിതനായി. ലക്ഷ്മി വിലാസ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കവെയാണ് സോമസുന്ദരം വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിലെത്തുന്നത്. വിവിധ മേഖലകളിലായി 27 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സോമസുന്ദരം നേരത്തെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് – എസ്ടിസിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍, ടാറ്റാ കണ്സള്ടന്സി സര്‍വീസസ് എന്നിവയിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സോമസുന്ദരം സേവനമനുഷ്ഠിക്കുകയുണ്ടായി.
ലോകത്തെ സുപ്രധാന സ്വര്‍ണ വിപണികളിലൊന്നായ ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം ഇനിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സോമസുന്ദരത്തെ മാനേജിങ് ഡയറക്ടറായി നിയമിച്ചതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അരാം ഷിഫ്മാനിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: