മാഡ്രിഡ്: റയല്‍ മാഡ്രിഡ് എന്നാല്‍ അതിനര്‍ഥം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നാണ് സമകാലിക ഫു ട്ബോളിലെ വയ്പ്പ്. റയലിന്റ വിജയങ്ങളിലെല്ലാം ആ പോര്‍ച്ചുഗീസ് പ്രതിഭയുടെ കൈയൊപ്പു പതിഞ്ഞിട്ടുണ്ടാവും. പക്ഷേ,സ്പാനിഷ് ലീഗിന്റെ മാച്ച് ഡേ 22ല്‍ ക്രിസ്റ്റ്യാനോ ദുരന്ത നായകന്റെ കുപ്പായം എടുത്തണിഞ്ഞു.
റയലിന്റെ ആരാധകവൃന്ദം കണ്ണീരോടെ ഗ്യാലറി വിട്ടു. കരിയറിലെ ആദ്യ സെല്‍ഫ് ഗോളിലൂടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വില്ലന്‍ വേഷം കെട്ടിയ മത്സരത്തില്‍ ഗ്രനാഡയോട് എതിരില്ലാത്ത ഒരു ഗോളിനു മുട്ടുമടക്കിയ റയല്‍ പോയിന്റ് പട്ടികയില്‍ ബദ്ധവൈരികളായ ബാഴ്സലോണയെക്കാള്‍ ഏറെപ്പിന്നില്ലായി. 22 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റുകളാണ് റയലിന്റെ സമ്പാദ്യം. ബാ ഴ്സയ്ക്കിപ്പോള് 15 പോയിന്റിന്റെ ലീഡുണ്ട്.
അടിതെറ്റിയാല്‍ ആനയും വീഴുമെന്ന ചൊല്ല് ഗ്രനാഡയുടെ മൈതാനത്തില്‍ അന്വര്‍ഥമാകു കയായിരുന്നു. സീസണില്‍ താളംകണ്ടെത്താന്‍ വിഷമിക്കുന്ന റയല്‍ ഒരിക്കില്ക്കൂടെ സ്വതസിദ്ധമായ കളിമറന്നു. കൂനില്‍മേല്‍ കുരുവെന്നപോലെ ക്രിസ്റ്റ്യാനോയുടെ സെല്‍ഫ് ഗോളും. 22-ാം മിനിറ്റില്‍ റയലിനെതിരായ കോര്‍ണര്‍. നോലിറ്റോയുടെ കിക്ക് വിഫലമാക്കാന്‍ ഉയര്ന്നര്ന്ന് ചാടിയ റൊണാ ഡോയുടെ തല ചുംബിച്ച പന്ത് റയലിന്റെ വലയില്‍ കയറി (1-0). ഒന്നാം പകുതിയില്‍ ഗോളിലേക്കു ശരിക്കൊന്ന് ലക്ഷ്യംവയ്ക്കാന്‍ പോലും റയലിനായില്ല.
രണ്ടാംഘട്ടത്തില്‍ റയല്‍ കൂടുതല്‍ അധ്വാനിച്ചുകളിച്ചു. ക്രിസ്റ്റ്യനോ തന്നെയായിരുന്നു മിക്ക നീക്കങ്ങളുടെയും സൂത്രധാരന്‍. എന്നാല്‍ ഗ്രനാഡയുടെ പ്രതിരോധപ്പൂട്ടുടയ്ക്കാന് അവയ്ക്കായില്ല. സ് ട്രൈക്കര്മാരായ കരീം ബെന്‍സേമ, ജോസ് കല്ലേജന് എന്നിവരെ കളത്തിലിറക്കി ആക്രമണം ശക്തിപ്പെടുത്തിയ മൗറീഞ്ഞോയുടെ ത ന്ത്രവും പാളിയപ്പോള്‍ റയല്‍ സീസണിലെ അഞ്ചാം തോല്‍വിയെന്ന പരുക്കന്‍ യാഥാര്‍ഥ്യത്തിനു മുന്നില്‍ തലകുനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: