കണ്ണനല്ലൂര്‍: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ മുഖത്തല കല്ലുവിളയില്‍ വയല്‍ നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. മണ്ണിട്ട സ്ഥലത്ത് കൊടി കുത്തിയാണ് പ്രതിഷേധിച്ചത്. പാലവിള ഭാഗത്താണ് വയല്‍ നികത്തല്‍ നടന്നത്. കൃഷിയാവശ്യത്തിന് എന്ന വ്യാജേനെയാണ് വയല്‍നികത്തല്‍ നടത്തിയത്.
നാട്ടുകാര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഷെഫീഖ് ചെന്താപ്പൂര്, എ.പി.അജിത്കുമാര്‍, പ്രദീപ് മാത്യു, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ പെരുങ്കുളം ഏലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഏതാനും മാസങ്ങളായി വന്‍തോതില്‍ വയല്‍ നികത്തല്‍ നടന്നുവരുന്നുണ്ട്. ഇതിന് വില്ലേജ് ഉദ്യോഗസ്ഥരും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തും കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
എങ്കിലും ബന്ധപ്പെട്ടവര്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സി.പി.എം ഭരിക്കുന്ന തൃക്കോവി്ല്വട്ടം ഗ്രാമ പഞ്ചായത്തില്‍ ചില പ്രാദേശിക സി.പി.എം നേതാക്കള്‍ കോഴ വാങ്ങി വയല്‍നികത്തലിന് കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: