കൊല്ലം: സൂര്യനെല്ലി കേസിലെ ഉന്നതരുടെ പങ്കും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഹിന്ദുഐക്യവേദി മാതൃസമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ ഉന്നതരും നീതിപീഠത്തിന് മുന്നില്‍ എത്തേണ്ടതുണ്ട്.
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ വാര്‍ഡ് തലത്തില്‍ പൊതുപ്രവര്‍ത്തകരെ കൂടി ചേര്‍ത്ത് ബോധവല്‍ക്കരണ സമിതികള്‍ രൂപീകരിക്കണം. പുതിയ ഭാരവാഹികള്‍: പ്രൊഫ. ശാന്തകുമാരി (പ്രസിഡന്റ്), ഡോ. ശ്രീഗംഗ (വൈസ്പ്രസിഡന്റ്), അഡ്വ. രൂപാബാബു (ജനറല്‍ സെക്രട്ടറി), ഇന്ദു വിക്രമന്‍ (സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: