കൊട്ടാരക്കര: ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമ്മേളനത്തിന് ജില്ലാസമിതി യോഗത്തോടെ കൊട്ടാരക്കര നാഥന് ഓഡിറ്റോറിയത്തില്‍ ഇന്നലെ തുടക്കമായി. ഇന്നു നടക്കുന്ന സമ്മേളനം ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. നാരായണന് ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനത്തെക്കുറിച്ച് രാഷ്ട്രീയ സ്വയംസേവകസംഘം പുനലൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ജയപ്രകാശിന്റെ പ്രഭാഷണം, തെരഞ്ഞെടുപ്പ്, ഭാവിപരിപാടി ചര്‍ച്ച, യാത്രയയപ്പ് എന്നിവ ഉള്‍പ്പെടുന്ന സമ്മേളനത്തിന്റെ സമാപനപ്രഭാഷണം എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ നിര്‍വഹിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു, എന്‍ജിഒ സംഘ് കൊല്ലം ജില്ലാ സെക്രട്ടറി പി.വി. മനോജ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് ബി. ബാബുപിള്ള എന്നിവര്‍ സംസാരിക്കും. ജില്ലാ സമിതിയോഗത്തില്‍ എന്‍ടിയു ജില്ലാ പ്രസിഡന്റ് ജി. രാജഗോപാല്‍, സെക്രട്ടറി ടി.ജെ. ഹരികുമാര്‍, വൈസ്പ്രസിഡന്റുമാരായ ജയപ്രകാശ്, ബി. ബിധു, ജോയിന്റ് സെക്രട്ടറിമാരായ അനില്‍കുമാര്‍, ശ്രീപ്രകാശ് (പുനലൂര്‍), രാജഗോപാലന്‍നായര്‍ (കൊല്ലം) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: