ന്യൂദല്‍ഹി: ജനുവരിയില്‍ മാരുതി സുസുക്കിയുടെ വാഹന വില്പന 1.06 ശതമാനം ഇടിഞ്ഞ് 1,14,205 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,15,433 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 2012 ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ 1,03,026 യൂണിറ്റ് വാഹനങ്ങള്‍ വിറ്റുകൊണ്ട് റെക്കോഡ് നേട്ടമാണ് മാരുതി കൈവരിച്ചത്. ഇതിന് തൊട്ടുമുന്‍ വര്‍ഷം ഇത് 1,01,047 യൂണിറ്റായിരുന്നു.
കയറ്റുമതി 22.29 ശതമാനം ഇടിഞ്ഞ് 11,179 യൂണിറ്റിലെത്തി. മുന്‍വര്‍ഷം 14,386 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ആഭ്യന്തര വിപണിയിലെ മൊത്തം യാത്രാക്കാര്‍ വില്പന 88,557 യൂണിറ്റായി ഉയര്‍ന്നു. 2012 ജനുവരിയിലിത് 88,377 യൂണിറ്റായിരുന്നു. മാരുതി 800, എ-സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര് എന്നിവയുടെ വില്പന 10.68 ശതമാനം ഇടിഞ്ഞ് 46,479 യൂണിറ്റിലെത്തി. 2012 ജനുവരിയിലിത് 52,036 യൂണിറ്റായിരുന്നു.
എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പന 6.79 ശതമാനം ഇടിഞ്ഞ് 24,006 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 52,036 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. അതേ സമയം മാരുതി ഡിസയര്‍ മോഡലിന്റെ വില്പന 97.52 ശതമാനം ഉയര്‍ന്ന് 17,060 യൂണിറ്റിലെത്തി. സെഡാന് മോഡലായ എസ് എക്സ് 4ന്റെ വില്പന 47.81 ശതമാനം ഇടിഞ്ഞ് 1,012 യൂണിറ്റിലെത്തി. 2012 ജനുവരിയിലിത് 1,939 യൂണിറ്റായിരുന്നു. ആഡംബര മോഡലായ കിസാഷിയുടെ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാന്‍ മാരുതിയ്ക്ക് സാധിച്ചില്ല. യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്സി, എര്‍ട്ടിഗ, ഗ്രാന്റ് വിതര എന്നിവയുടെ വില്പന 6,095 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, യാത്രാക്കാറുകളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഉന്നത തല മാനേജ്മെന്റ് ടീം രൂപീകരിച്ചിരിക്കുകയാണ് മാരുതി സുസുക്കി.
മാരുതി സുസുക്കി ചെയര്മാന് ഒസാമു സുസുക്കിയാണ് ഈ പുതിയ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 പുതിയ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനാണ് മാരുതി സുസുക്കിയുടെ ശ്രമമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: