ശാസ്താംകോട്ട: ബിഎംഎസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച നടപടിക്കെതിരെ വ്യാപകപ്രതിഷേധം.
ശാസ്താംകോട്ടയില്‍ മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കി. ബിഎംഎസ് ഓട്ടോതൊഴിലാളി യൂമിയന് നേതാവ് മണികണ്ഠനെ(43)യാണ് കഴിഞ്ഞ ദിവസം ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടുറോഡില്‍ വച്ച് ജീപ്പ്പില്‍ വലിച്ചുകയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചശേഷം ഇദ്ദേഹത്തെ ലോക്കപ്പില്‍ അടക്കുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ടൗണില ഓട്ടോ സ്റ്റാന്റ് ബിഎംഎസിന്റെ നേതൃത്വത്തില്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുന്നത്തൂര്‍ തഹസില്‍ദാരുമായി നടന്ന സംസാരമാണ് പോലീസ് ചമച്ച കള്ളക്കേസിന് ആധാരം. ടൗണിലെ കെട്ടിട മാഫിയാസംഘങ്ങളുടെ വാഹനത്തില്‍ സ്റ്റാന്റിലെത്തി ഓട്ടോറിക്ഷാ തൊഴിലാളികളെ കുന്നത്തൂര്‍ തഹസില്‍ദാര്‍ ബേബി സുധീര അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. മണികണ്ഠന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ബിഎംഎസ് നേതാക്കള്‍ തഹസില്‍ദാരുടെ പക്ഷപാതപരമായ നടപടി ചോദ്യം ചെയ്തു.
ഈ സംഭവത്തെ തഹസില്‍ദാരുടെ ജോലിതടസ്സപ്പെടുത്തിയതായി ചിത്രീകരിച്ചും ജില്ലാ കളക്ടറെ സ്വാധീനിച്ച് ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി ബിഎംഎസ് നേതാക്കള്‍ക്കെതിരെ കേസ് ചമക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബിഎംഎസ് ജില്ലാ നേതൃത്വം ഇടപെട്ട് കളക്ടറുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. കൂടാതെ പോലീസ് ചമച്ച കള്ളക്കേസ് റദ്ദാക്കാന്‍ ബിഎംഎസ് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കഴിഞ്ഞദിവസം പരാതി ഫയലില്‍ സ്വീകരിച്ചതിനിടെയാണ് പോലീസിന്റെ തന്ത്രപരമായ അറസ്റ്റ്.
ടൗണിലെ ചില വ്യാപാരികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി ഓട്ടോസ്റ്റാന്റ് ദൂരേക്ക് മാറ്റാന്‍ അടുത്തിടെ ശ്രമം നടത്തിയിരുന്നു. പോലീസിനെ ഉപയോഗിച്ച് ഓട്ടോതൊഴിലാളികളെ ബലം പ്രയോഗിച്ച് ടൗണില്‍ നിന്നും ആട്ടിയോടിച്ചു. ഇതിനെതിരെ മണികണ്ഠന്റെ നേതൃത്വത്തില്‍ ബിഎംഎസിന്റെ പിന്തുണയോടെ തൊഴിലാളികള്‍ രംഗത്തുവരികയും ഓട്ടോ സ്റ്റാന്റ് പുനസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞദിവം ആര്‍ടിഒ അധികൃതര്‍ ഇതിനെതിരെ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിലപ്പോയില്ല. തുടര്‍ന്നാണ് ബിഎംഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുകൊണ്ടുള്ള അധികൃതരുടെ പകപോക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: