ചാത്തന്നൂര്‍: കെ.എസ്. ആര്.ടി.സി ചാത്തന്നൂര്‍ ഡിപ്പോ ജംഗ്ഷനില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താതെ പോകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും അടക്കമുളള ദീര്‍ഘദൂര ബസുകളാണ് ഡിപ്പോയില്‍ കയറുകയോ ജംഗ്ഷനില്‍ നിര്‍ത്തുകയോ ചെയ്യാതെ പോകുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഊറാംവിള ഡിപ്പോ ജംഗ്ഷനില്‍ നിര്‍ത്ത ണമെന്ന നിര്‍ദ്ദേശം ജീവനക്കാര്‍ പാലിക്കാത്തത് യാത്രക്കാരുമായി വാക്കേറ്റത്തിന് കാരണമാകുന്നു. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് ഡിപ്പോ ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുളള ബോര്‍ഡും അധികൃതര്‍ മാറ്റി. ചാത്തന്നൂര്‍ ഡിപ്പോയെ തരംതാഴ്ത്താനുളള അധികൃതരുടെ നീക്കമാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ സ്റ്റോപ്പ് പിന്‍വലിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതയില്‍ നിന്ന് ഏതാനും വാര അകലെയാണ് കെ.എസ്. ആര്.ടി.സി ചാത്തന്നൂര്‍ ഡിപ്പോ. ചാത്തന്നൂര്‍ ജംഗ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട് ഡിപ്പോയിലേക്ക്. ചാത്തന്നൂര്‍ ജംഗ്ഷനിലേക്കും ഡിപ്പോയിലേക്കും ഒരേ ഫെയര്‍ സ്റ്റേജാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: