കൊല്ലം: വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കായലുകള്‍ നികത്തുന്നത് തടയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച അഷ്ടമുടിക്കായല്‍ സംരക്ഷണ സമ്മേളനം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റേഷനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കായല്‍ നശിക്കുമ്പോള്‍ സ്വന്തം കഞ്ഞിയില്‍ നാം മണ്ണിടുന്നതിനു തുല്യമാണ്. ഖരമാലിന്യം, മണ്ണെടുപ്പ്, കണ്ടല്‍ നശീകരണം തുടങ്ങിയവ കായല്‍ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാന്‍ നടപടി ഉണ്ടാകണം. ജല മലിനീകരണം തടയാന്‍ ജനശക്തി ഉണരണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സമഗ്രപദ്ധതി ഇക്കാര്യത്തില്‍ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തണ്ണീര്‍ത്തട നിയമം സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. തണ്ണീര്‍ത്തടങ്ങള്‍ വറ്റിവരണ്ടു. പാലക്കാടുള്‍പ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടാകമാണ് അഷ്ടമുടിക്കായല്‍. അഷ്ടമുടിക്കായലിന്റെ വാത്സല്യമാണ് കൊല്ലം നഗരം. അഷ്ടമുടിക്കായല്‍ അത്യാകര്‍ഷകമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ. ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. സി.പി.ഐ. സെക്രട്ടറി ആര്. രാമചന്ദ്രന്, പുന്തല മോഹനന്, ഡോ. ബി.എ. രാജാകൃഷ്ണന്, ടി.കെ. വിനോദന്‍, എസ്. ബാബുജി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനുമുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമ്മേളന സ്ഥലത്തിന് സമീപത്തെ കായല്‍ മാലിന്യനിക്ഷേപം നേരില്‍ക്കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: