ചാത്തന്നൂര്‍: ഉളിയനാട് ഗവ. ഹൈസ്കൂളിന്റെ നവതി ആഘോഷ സമാപനം എന്‍. പീതാംബര കുറുപ്പ് എംപി ഉദ്ഘാടനം ചെയ്തു. നവതി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 90 ദീപങ്ങളുടെ തിരി തെളിയിക്കല്‍ ജി.എസ്. ജയലാല്‍ എംഎല്‍എ നിര്‍വഹിച്ചു.
സംഘാടക സമതി ചെയര്മാന് ആര്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
മുരുകന് കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. മനോജ്, ജില്ലാ പഞ്ചായത്തംഗം മായ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ലതികാ മോഹന്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ആര്. ദിപു, മിനിമോള്‍, ഹണി ശ്രീകുമാര്‍, സുബി പരമേശ്വരന്, ഡിഇഒ എ.കെ. നാരായണന്, എസ്എംസി ചെയര്മാന് അഡ്വ. ജയചന്ദ്രന്, ഹെഡ്മിസ്ട്രസ് ബേബിഗിരിജ, സ്കൂള്‍ ലീഡര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി വിവിധ കലാപരിപാടികളോടെ ഘോഷയാത്രയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: