ഇവിടെ സര്‍ഗാത്മകതയുടെ കൊച്ചരുവി ഒഴുകുകയാണ്. കൊച്ചരുവിയാണെങ്കിലും സമുദ്രത്തിലെ കൂറ്റന്‍ തിരമാലകള്‍ കണക്കെയും മറ്റും പലപ്പോഴും സംഘര്ഷഭരിതമാണിവിടം. ഇടയ്ക്ക് ഇത്തിരി കുളിര് അനുഭവിക്കണമേയെന്ന് ഒത്തിരി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് ‘സഫലമീയാത്ര’യാകുന്നില്ല. എങ്കിലും കൊച്ചരുവി പുഴയും സമുദ്രവുമായി മാറുമെന്ന പ്രത്യാശയില്‍ സംഘര്‍ഷങ്ങളും സമന്വയങ്ങളും നിറഞ്ഞ തനിക്ക് ചുറ്റുമുള്ളതിനെ കവിതയായി, ചിത്രമായ് രൂപപ്പെടുത്തുകയാണ് കവയിത്രിയായ എം.ആര്.അസ്മിത.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എരവട്ടൂരിലെ വി.എം.മോഹനന്റേയും രമണിയുടെയും മകളായ അസ്മിത എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കൊച്ചുനാളില്ത്തന്നെ കവിത, ചിത്രരചനയില്‍ കമ്പം കാണിച്ചു തുടങ്ങിയ അസ്മിതയുടെ പ്രതിഭ തിരിച്ചറിഞ്ഞ വിദ്യാലയവും പ്രദേശവും പ്രോത്സാഹനവുമായി രംഗത്തുവന്നതോടെ കവയിത്രിയുടെ അക്ഷര ലോകത്തിലേക്കുള്ള പാത തുറക്കുകയായിരുന്നു. അങ്ങനെ അറിഞ്ഞവര്‍, അറിയുന്നവര്‍ പ്രോത്സാഹനവുമായി അസ്മിതയുടെ കൂടെച്ചേരുന്നു.
സമൂഹത്തിലെ വിവിധ പ്രശ്നങ്ങള്‍ക്കുനേരെ തൂലിക ചാട്ടുളി കണക്കെയെറിയുന്ന അസ്മിതയുടെ കണ്ണാന്തളിപ്പൂക്കള്‍ പ്രഥമ കവിതാ സമാഹാരത്തില്‍ 16 കവിതകളാണുള്ളത്. ശൂന്യത, യുദ്ധം വേണ്ട, പ്രഭാതം, മോഹം, നിലാവ്, വിത്തിന്റെ ദുഃഖം തുടങ്ങി നിശാഗന്ധിയിലെത്തി നില്ക്കുന്ന കവിതകള്‍.
‘യുദ്ധം വേണ്ട’ എന്ന കവിതയിലൂടെ സ്നേഹത്തിന്റെ ഉത്കൃഷ്ടമായ(മൗഴൗെി) തലത്തെ കവയത്രി ഇങ്ങനെ പ്രതിഫലിപ്പിക്കുന്നു.
യുദ്ധം വേണ്ട കുരുതികള്‍ വേണ്ട
സ്നേഹം നല്കി ജീവിക്കാം
ചോരക്കളങ്ങള്‍ കണ്ടുണരുന്ന പുലരിയെ
സ്നേഹംകൊണ്ട് തഴുകീടാം
പുതിയൊരു നാളെയെ വരവേല്‍ക്കാം
യുദ്ധമില്ലാത്തൊരു സ്നേഹമയമാം
ലോകത്തിനായ് പൊരുതീടാം
ചോരയായ് കഴുകിയ ഭൂമിയെ
നമുക്ക് സ്നേഹം കൊണ്ട് തുടച്ചീടാം
ജീവിതത്തില്‍ ‘വ്യാഴവട്ടം’ തികയുന്നതിന് മുമ്പെ കവിതാസമാഹാരം കണ്ണാന്തളിപ്പൂക്കള്‍ പുറത്തിറങ്ങി. പൂക്കള്‍ സുഗന്ധവും തേനും പകരുന്നതുപോലെ കണ്ണാന്തളി പൂക്കളിലൂടെ ഈ കൊച്ചുമിടുക്കിയിലെ കറലിശേ്യേ അഥവാ ‘അസ്മിത’യെ തിരിച്ചറിയപ്പെട്ടു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അസ്മിത തിരിച്ചറിയുന്നപോലെ. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതാരചനാ മത്സരങ്ങളിലും ചിത്രരചനാ മത്സരങ്ങളിലും വിദ്യാഭ്യാസ ഉപജില്ലാ, ജില്ലാതല മത്സരങ്ങളിലും ഒട്ടേറെ ബഹുമതികള്‍ നേടിയെടുത്ത അസ്മിതയുടെ കവിതാസമാഹാരം പുറത്തിറക്കുവാന്‍ അദമ്യമായ ആവേശം കാണിച്ചതാകട്ടെ നാരായണവിലാസം എയുപി സ്കൂള്‍ പ്രധാനാധ്യാപകന് സി.പി.പ്രേമനും വിദ്യാരംഗം കലാസാഹിത്യ സമിതി കണ്‍വീനര്‍ ഇ.കെ.പ്രദീപ് കുമാറുമാണ്. ഒപ്പം സഹഅധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സര്‍വോപരി എരവട്ടൂരും സജീവമായതോടെ കണ്ണാന്തളിപ്പൂക്കള്‍ വിടര്‍ന്നു. അസ്മിതയിലെ കവയിത്രിയെ നാടറിഞ്ഞു. നാരായണവിലാസം യുപി സ്കൂള്‍ ഫലത്തില്‍ ‘സരസ്വതി’ വിലാസം സ്കൂളായി.
ആഴത്തിലും പരപ്പിലുമുള്ള വായനയുടെ ഉടമയും സാമൂഹ്യ, സാംസ്ക്കാരിക, പൊതുപ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യവുമായ പിതാവ് മോഹനനും അമ്മ രമണിയും അസ്മിതക്ക് എഴുത്തില്‍ ആവേശം പകരുന്നുണ്ട്.
** എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: