ഹരിപ്പാട്: വാക്കു തര്‍ക്കത്തിനിടെ തൊഴിലാളിക്ക് വെടിയേറ്റു. ഹരിപ്പാട് കരുവാറ്റ സ്വദേശി സുരേഷിനാണ് വെടിയേറ്റത്. രമേശ് എന്നയാളാണ് വെടിവച്ചത്.സുരേഷിന്റെ ഇടതു തോളിലാണ് വെടിയേറ്റത്. സുരേഷിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെടിയുണ്ട നീക്കം ചെയ്തു.
രമേശിനെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രമേഷും സുരേഷും തമ്മില്‍ ഏറ്റുമുട്ടി. ഇതിനുശേഷം വീട്ടില്‍ നിന്നു തോക്കുമായി തിരിച്ചെത്തിയ രമേഷ് സുരേഷിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: