കുന്നംകുളം: കതിന നിറയ്ക്കുന്നതിനിടെ തീപ്പൊരി പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് മങ്ങാട് മച്ചിങ്ങല്‍ ദാസന്(42) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വെസ്റ്റ് മങ്ങാട് സ്വദേശി ദാസന്റെ അയല്‍വാസിയായ ജിന്സന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മകരച്ചൊവ്വ ദിവസം ചിറവരമ്പത്ത്കാവ് ക്ഷേത്രത്തിലാണ് സംഭവം. രാവിലെ കലം കരിക്കല്‍ ചടങ്ങിന് മുന്നോടിയായുള്ള വെടി വഴിപാടിനായി കതിന നിറയ്ക്കുമ്പോള്‍ തീപ്പൊരി പടരുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരേയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ ദാസന് മരണമടയുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് വെടിപൊട്ടിക്കുന്നതിനായി താല്‍ക്കാലികമായി വിളിച്ചതാണ് ഇരുവരേയും. മാധവിയാണ് മരിച്ച ദാസന്റെ ഭാര്യ. മഹേഷ്, മനീഷ്, ധനീഷ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: