കാസര്‍കോട് : ഭവനശ്രീ പദ്ധതിപ്രകാരം വായ്പയെടുത്തവരുടെ കടം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഗുണഭോക്താക്കള്‍ക്ക് ആധാരം തിരിച്ചുനല്‍കാന്‍ തയ്യാറാകാത്ത എസ്ബിഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നാളെ (15.01) എസ്ബിഐ കാസര്‍കോട് ബ്രാഞ്ച് ഓഫീസ് ഉപരോധിക്കും. യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ൯ന് ഉപരോധസമരം ആരംഭിക്കും. ഭവനശ്രീ പദ്ധതിപ്രകാരം വീട് നിര്‍മ്മാണത്തിന് വായ്പയെടുത്തവരുടെ കടം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കാറഡുക്ക, ബദിയഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ മുന്നൂറില്‍പ്പരം കുടുംബങ്ങളുടെ ആധാരം തിരിച്ചുനല്‍കാന്‍ ബാങ്ക് തയ്യാറായിട്ടില്ല. മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് ബാങ്കിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും നൂറ് കണക്കിന് കുടുംബങ്ങള്‍ അടിയന്തിരാവശ്യത്തിന് പോലും ആധാരം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലാണെന്നും യുവമോര്‍ച്ച പറയുന്നു. തെറ്റ് തിരുത്താന്‍ ബാങ്ക് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും യുവമോര്‍ച്ച വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: