കൊച്ചി: ദല്‍ഹി ആസ്ഥാനമായ രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്കരണ ബ്രാന്‍ഡായ മമ്മ്സ് കേരളവിപണിയില്‍. മമ്മ്സ് ബ്രാഡില്‍ കോണ്‍ഫ്ലേക്സ്, സോസ്, ജാം, അച്ചാറുകള്‍ എന്നിവ വിപണിയില്‍ ലഭിക്കും. നേപ്പാളിലേക്ക് കയറ്റുമതിയുള്ള ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആഫ്രിക്ക, മിഡിലീസ്റ്റ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. അതുവഴി 50 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
ബീഹാറിലെ രാജ്ഗീറില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റിന് 22,000 മെട്രിക്ക് ടണ്‍ ശേഷിയുണ്ട്. ഈ വര്‍ഷം തന്നെ ബീഹാറിലെ ബക്സറില് മമ്മ്സ് മെഗാ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങും. 100 കോടി രൂപയുടെ വിറ്റുവരവാണ് 2014 – 2015 ല്‍ പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ചടങ്ങില്‍ കൊച്ചി ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: