Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക്‌ ആശ്വാസ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2013, 10:26 pm IST
in Cricket

ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക്‌ ആശ്വാസജയം. അഭിമാനം കാക്കാന്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ പത്തുറണ്‍സിനാണ്‌ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്‌. പരമ്പര പാക്കിസ്ഥാന്‍ നേരത്തെ തന്നെ നേടിയിരുന്നു (2-1).

ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. 43.4 ഓവറില്‍ 167 റണ്‍സിന്‌ ആതിഥേയര്‍ പുറത്തായി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാനെ 48.5 ഓവറില്‍ 157 റണ്‍സിന്‌ ഇന്ത്യ പുറത്താക്കി. ചെറിയ സ്കോര്‍ പിറന്ന മത്സരത്തില്‍ ഉജ്ജ്വലമായ ഫീല്‍ഡിംഗും മികച്ച ബൗളിംഗുമാണ്‌ വിജയികളെ നിശ്ചയിച്ചത്‌. പതിവുപോലെ മുന്‍നിര ബാറ്റിംഗിന്റെ തകര്‍ച്ച കണ്ടുകൊണ്ടാണ്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ ആരംഭിച്ചത്‌. സ്കോര്‍ 19ലെത്തിയപ്പോള്‍ ആദ്യവിക്കറ്റ്‌ വീണു. നാലു റണ്‍സെടുത്ത അജിങ്ക്യ രഹാനെ ഇര്‍ഫാന്റെ പന്തില്‍ കീപ്പര്‍ കമ്രാന്‍ അക്മലിന്‌ പിടിനല്‍കുകയായിരുന്നു. പത്തുറണ്‍സു കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യയുടെ രണ്ടാംവിക്കറ്റും നിലംപതിച്ചു. 15 റണ്‍സെടുത്ത ഗൗതംഗംഭീറിനെ മുഹമ്മദ്‌ ഇര്‍ഫാന്‍ തന്നെയാണ്‌ പവലിയനിലേക്ക്‌ മടക്കിയത്‌.

തുടര്‍ന്നെത്തിയ വിരാട്‌ കോഹ്ലിക്കും ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോഹ്ലിക്ക്‌ ഫിറോസ്ഷാ കോട്ല ഗ്രൗണ്ടില്‍ ഏഴുറണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജുനൈദ്‌ ഖാന്റെ പന്തില്‍ യൂനുസ്‌ ഖാന്‌ പിടിനല്‍കിയാണ്‌ മധ്യനിര ബാറ്റിംഗിന്റെ കരുത്തന്‍ മടങ്ങിയത്‌. യുവരാജ്സിംഗും സുരേഷ്‌ റെയ്നയും ചേര്‍ന്ന്‌ നടത്തിയ ചെറുത്തുനില്‍പ്പ്‌ ഇന്ത്യയെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടു വന്നു. ഈ കൂട്ടുകെട്ട്‌ പിരിഞ്ഞതോടെ വീണ്ടും സമ്മര്‍ദം ഏറി. സ്കോര്‍ 63ലെത്തിയപ്പോള്‍ 23 റണ്‍സെടുത്ത യുവരാജിനെ ഹഫീസ്‌ ക്ലീന്‍ ബൗള്‍ഡ്‌ ചെയ്യുകയായിരുന്നു.

സുരേഷ്‌ റെയ്നയും ധോണിയും ചേര്‍ന്ന്‌ ഇന്ത്യയെ 100 കടത്തി. സ്കോര്‍ 111ലെത്തിയപ്പോള്‍ 60 പന്തുകളില്‍ നിന്ന്‌ 31 റണ്‍സെടുത്ത സുരേഷ്‌ റെയ്ന സയീദ്‌ അജ്മലിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ അശ്വിന്‍ ഒരുറണ്‍ പോലും നേടാതെ കൂടാരം കയറി. ഇതോടെ ഇന്ത്യ 6ന്‌ 111 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി.

ധോണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. 55 പന്തുകളില്‍ നിന്നും ഒരു ബൗണ്ടറിയുടെയും മൂന്നു സിക്സറുകളുടെയും കരുത്തില്‍ 36 റണ്‍സെടുത്ത ധോണിയാണ്‌ ടോപ്‌ സ്കോറര്‍. ഉമര്‍ ഗുലിന്റെ പന്തില്‍ ഉമര്‍ അക്മലിന്‌ പിടി നല്‍കി ധോണി പോരാട്ടമവസാനിപ്പിച്ചു. ഇവിടെ നിന്നും ഏറെദൂരം മുന്നോട്ടുപോകാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞില്ല. 27 റണ്‍സെടുത്ത രവീന്ദ്രജഡേജ മാത്രമാണ്‌ വാലത്ത്ത്‌ രണ്ടക്കം കണ്ടത്‌. പാക്കിസ്ഥാനുവേണ്ടി സയീദ്‌ അജ്മല്‍ 9.4 ഓവറില്‍ 24 റണ്‍സ്‌ വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്‌ത്തി.

168 റണ്‍സ്‌ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാക്കിസ്ഥാന്‌ തുടക്കത്തിലേ ഇന്ത്യ തിരിച്ചടി നല്‍കി. സ്കോര്‍ മൂന്നിലെത്തിയപ്പോള്‍ ഓപ്പണറായി ഇറങ്ങിയ കമ്രാന്‍ അക്മലിനെ ഭുവനേശ്വര്‍ കുമാര്‍ എല്‍ബിയില്‍ കുടുക്കി മടക്കി. സ്കോര്‍ 14ലെത്തിയപ്പോള്‍ പരിചയസമ്പന്നതയുടെ പര്യായമായ യൂനുസ്‌ ഖാനും മടങ്ങി. ആറുറണ്‍സെടുത്ത യൂനുസ്‌ ഖാനെ ഭുവനേശ്വര്‍ കുമാര്‍ മനോഹരമായ പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മിസ്ബാ ഉള്‍ ഹഖ്‌, നാസര്‍ ജംഷെദിനൊപ്പം ചേര്‍ന്നതോടെയാണ്‌ പാക്കിസ്ഥാന്‍ അല്‍പ്പനേരം പിടിച്ചു നിന്നത്‌. വിജയലക്ഷ്യം ചുരുങ്ങിയ സ്കോറായതിനാല്‍ ക്രീസില്‍ ഉറച്ചുനിന്നതിനു ശേഷം റണ്‍സ്‌ കണ്ടെത്തുക എന്നതായിരുന്നു പാക്‌ തന്ത്രം.

എന്നാല്‍ സ്കോര്‍ 61ലെത്തിയപ്പോള്‍ കഴിഞ്ഞ രണ്ടുമത്സരത്തിലും സെഞ്ച്വറി നേടി ഇന്ത്യയെ വെള്ളംകുടിപ്പിച്ച നാസര്‍ ജംഷെദ്‌ (34) അശ്വിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി. ഇതായിരുന്നു മത്സരത്തിന്റെ വഴിത്തിരിവ്‌. തുടര്‍ന്നെത്തിയ ഉമര്‍ അക്മല്‍ മിസ്ബാ ഉള്‍ ഹഖിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ അപകടകരമല്ലാത്ത പന്തുകളെ മാത്രം നേരിട്ട്‌ സ്കോര്‍ 100 കടത്തി. സ്കോര്‍ 113ലെത്തിയപ്പോള്‍ 39 റണ്‍സെടുത്ത നായകന്‍ മിസ്ബാ ഉള്‍ ഹഖ്‌ അശ്വിന്റെ പന്തില്‍ രഹാനെക്ക്‌ പിടിനല്‍കി മടങ്ങി. ഉമര്‍ അക്മല്‍ 25 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. മധ്യനിരയിലിറങ്ങിയ ഷോഅയ്ബ്‌ മാലിക്കിന്‌ (5) തിളങ്ങാനായില്ല. ഏഴാമനായി ക്രീസിലെത്തിയ ഹഫീസ്‌ 21 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തെങ്കിലും അവസാനം പുറത്തായി. ബാക്കിയാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.

ഇന്ത്യക്കു വേണ്ടി ഇഷാന്ത്‌ ശര്‍മ മൂന്നും അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റു വീതവും വീഴ്‌ത്തി. മഹേന്ദ്രസിംഗ്‌ ധോണിയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. പാക്കിസ്ഥാന്റെ നാസര്‍ ജംഷെദ്‌ പരമ്പരയിലെ താരമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ
Badminton

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം
Cricket

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

സച്ചിന്‍ യാദവ്, നീരജ് ചോപ്ര
Sports

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.
Football

അപരാജിതം കാലിക്കറ്റ് എഫ്സി 

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.