ന്യൂദല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാംഗ്മ, തന്റെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് സാംഗ്മ പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.
പാര്‍ട്ടി രൂപീകരണത്തിനു പിന്നാലെ പാര്‍ട്ടിയുടെ പ്രഥമ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയും യോഗം ചേര്‍ന്നു. എന്‍.ഡി.എയുടെ സഖ്യകക്ഷിയായിരിക്കും എന്‍.പി.പിയെന്ന് സാംഗ്മ അറിയിച്ചു. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിയെ പുതിയ പാര്‍ട്ടിയില്‍ ലയിപ്പിച്ചിട്ടുണ്ട്. ഗിരിവര്‍ഗ വിഭാഗങ്ങള്‍ ഇപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയരാണെന്നും ഇവരുടെ ഉന്നമനത്തിനാണ് പുതിയ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും സാഗ്മ പറഞ്ഞു.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മത്സരിച്ച് ശക്തി തെളിയിക്കാനാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ശ്രമം. ഇതിന് മുന്നോടിയായി മേഘാലയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 33 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി രൂപീകരണ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കാന് സാധ്യതയുള്ളതിനാല്‍ സാഗ്മയുടെ മകള്‍ അഗത സാഗ്മ രൂപീകരണ വേളയില്‍ എത്തിയില്ല.
കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്തുണയോടെ മത്സരിച്ചതിനെ തുടര്‍ന്ന് സാഗ്മയെ എന്‍സിപിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സാംഗ്മ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത് ‘ബുക്ക്’ ആയിരിക്കും തെരഞ്ഞെടുപ്പ് ചിഹ്നമായി എന്‍പിപി ആവശ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: