കേരളം വരള്‍ച്ചാബാധിത സംസ്ഥാനമാണെന്ന് കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചെങ്കിലും ആ വിവരം കേന്ദ്രസര്‍ക്കാരിന് ഇതുവരെ നല്‍കിയില്ലെന്നാണ് കൃഷിമന്ത്രി ശരദ് പവാര്‍ പ്രഖ്യാപിച്ചത്. കേരളം വരള്‍ച്ചയുടെ കൊടും കെടുതിയിലാണ്. ആളിയാര്‍ വെള്ളം തമിഴ്നാട് വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ പാലക്കാട്ട് നെല്‍വയലുകള്‍ ഉണങ്ങുകയാണ്. വനനശീകരണം മൂലം ഭൂഗര്‍ഭജലം അപ്രത്യക്ഷമായ കേരളത്തിലെ തോടുകളും വരളുകയാണ്. കുട്ടനാട്ടില്‍ കതിര് പോലും വരാത്ത വയലുകളാണ് കൊടുംവരള്‍ച്ചയുടെ പിടിയില്‍. ഇപ്പോള്‍ കേന്ദ്രമന്ത്രി ശരദ് പവാര്‍ പറയുന്നത് നെല്‍വയലുകളുടെ കാര്‍ഷികേതര ഉപയോഗം തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്നാണ്. നെല്‍വയലുകള്‍ നികത്തുന്നത് വ്യാപകമാണെങ്കിലും അത് ഭൂഗര്ഭജലസ്രോതസ്സുകളെക്കൂടി നശിപ്പിക്കുമെന്നതിനാലും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് തടയേണ്ടതുതന്നെയാണ്.
കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവ് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും നെല്‍കൃഷി ലാഭകരമല്ലാത്തതിനാലും കര്‍ഷകര്‍ ഇപ്പോള്‍ കൃഷി ഉപേക്ഷിക്കുകയാണ്. 44 നദികളുള്ള കേരളത്തില്‍ പലയിടങ്ങളിലും ഇന്ന് കുടിവെള്ളക്ഷാമം രൂക്ഷമാണ്. കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുകതന്നെയാണ് നല്ലതെന്നാണ് കേന്ദ്ര നിലപാട്. ആ പശ്ചാത്തലത്തിലാണ് ശക്തമായ നിയമം ഇതിന് വേണ്ടി നിര്‍മ്മിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്. കുട്ടനാട് അടക്കമുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രമന്ത്രി ശരത് പവാര്‍ പ്രസ്താവിച്ചു. പക്ഷെ സംസ്ഥാനം വരള്‍ച്ചാബാധിത സംസ്ഥാനമാണെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ വരള്‍ച്ചാനിരക്ക് പരിശോധിക്കാന്‍ കേന്ദ്രം കമ്മറ്റിയെ നിയോഗിക്കുകയോ വരള്‍ച്ചാ സഹായം സംസ്ഥാനത്തിന് ലഭ്യമാക്കുകയോ ഇല്ല. വാഗ്ദാനങ്ങള്‍ നല്കി അവ പാലിക്കാതെ എങ്ങനെയെങ്കിലും ഭരണം നിലനിര്‍ത്തിക്കൊണ്ട് പോകണമെന്ന താല്പര്യം മാത്രമാണ് ഈ സര്‍ക്കാരിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: