ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങ് വിറ്റഴിച്ചത് 10 ദശലക്ഷം ഗാലക്സി ഫോണുകള്‍. സാംസങ്ങിന്റെ ആദ്യ ഗ്യാലക്സി ഫോണായ ഗ്യാലക്സി എസ് 2010 ജൂണിലാണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. സാംസങ്ങ് ഗ്യാലക്സി എസ്, ഗ്യാലക്സി എസ് 2, എസ് 3, ഗ്യാലക്സി നോട്ട്, ഗ്യാലക്സി നോട്ട് 2, ഗ്യാലക്സി വൈ എന്നിവ കൂടുതല്‍ ജനകീയവത്കരിക്കപ്പെട്ടതായി സാംസങ്ങ് വൈസ് പ്രസിഡന്റ്(മൊബെയില്‍) അസിം വാര്‍സി പറഞ്ഞു.
അതേസമയം വിവിധ മോഡലുകളുടെ വില്പന സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ നല്കുവാന് അധികൃതര്‍ വിസമ്മതിച്ചു. ഇന്ത്യന്‍ വിപണിയില്‍ വിവിധ വിഭാഗങ്ങളിലായി 13 ഗ്യാലക്സി മോഡലുകളാണ് സാംസങ്ങ് അവതരിപ്പിച്ചിട്ടുള്ളത്. 6,790 രൂപയ്ക്കും 39,990 രൂപയ്ക്കും ഇടയിലാണ് വിവിധ മോഡലുകളുടെ വിലയെന്നും വാര്‍സി പറഞ്ഞു. 2012 ജനുവരി-ജൂണ്‍ കാലയളവില്‍ 102.43 ദശലക്ഷം യൂണിറ്റ് മൊബെയില്‍ ഹാന്റ്സെറ്റുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം നിലനിര്‍ത്തുന്ന സാംസങ്ങിന് 41.6 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. നോക്കിയയ്ക്ക് 19.2 ശതമാനവും റിസര്‍ച്ച് ഇന്‍ മോഷന്‍ 12.1 ശതമാനം ഓഹരി പങ്കാളിത്തവുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: