ബെല്‍ഗാം: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് താമസസ്ഥലം മോടിപിടിപ്പിക്കുന്നതിന് ചെലവാക്കിയത് ലക്ഷങ്ങള്‍. ഒക്ടോബറില്‍ സുവര്‍ണ വിധാന്‍ സൗധ ഉദ്ഘാടനം ചെയ്യുന്നതിന് ബല്ഗാമിലെത്തിയ മുഖര്ജിക്കുവേണ്ടി സര്‍ക്യൂട്ട് ഹൗസിലായിരുന്നു താമസസൗകര്യം ഏര്‍പ്പാടാക്കിയിരുന്നത്. ഈ കെട്ടിടം നവീകരിക്കുന്നതിനായി 161 ലക്ഷവും റൂം ഫര്‍ണിഷ് ചെയ്യുന്നതിനായി 37 ലക്ഷം രൂപയുമാണ് ചെലവാക്കിയതെന്നാണ് കണക്ക്.
കേവലം ഒരുമണിക്കൂറാണ് പ്രണബ് മുഖര്‍ജി സര്‍ക്ക്യൂട്ട് ഹൗസില്‍ തങ്ങിയതെന്നതാണ് രസകരമായ മറ്റൊരു വസ്തുത. വിവരാവകാശ പ്രവര്‍ത്തകനായ ഭീമപ്പ ഗദാദ് ആണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഇത് സംബന്ധിച്ച വിവരം തേടിയത്.
ബല്ഗാമില് രണ്ട് സര്‍ക്യൂട്ട് ഹൗസ് കെട്ടിടങ്ങളാണുള്ളത്. ഇതില്‍ ഒന്ന് രണ്ട് വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന വേള്‍ഡ് കന്നഡ മീറ്റിനോടനുബന്ധിച്ച് പഴയ കെട്ടിടം നവീകരിച്ചിരുന്നു. ഇതിന് മുമ്പ് 2010-11 ല്‍ 32 ലക്ഷം രൂപയും 2011-12 ല്‍ 18 ലക്ഷം രൂപയുമാണ് ഈ കെട്ടിടം മോടിപിടിപ്പിക്കുന്നതിനായി ചെലവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: