കവരത്തി: ലക്ഷദ്വീപില്‍ നടന്ന ദ്വിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. നിലവില്‍ ജില്ലാ പഞ്ചായത്ത് ഭരണം കൈയാളുന്ന കോണ്‍ഗ്രസിന് ഇത്തവണ ഭൂരിപക്ഷം നഷ്ടമായി. പത്ത് ദ്വീപ് പഞ്ചായത്തുകളിലേക്കും ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിലേക്കുമായിരുന്നു ഡിസംബര്‍ 9 ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 85 വാര്‍ഡുകളില്‍ 43 സീറ്റ് പ്രതിപക്ഷമായ എന്‍സിപി തനിച്ച് കരസ്ഥമാക്കിയ 40 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. രണ്ട് സീറ്റ് സ്വതന്ത്രര്‍ക്ക് ലഭിച്ചു. കല്പേനി, അമിനി, മിനിക്കോയ്, അഗത്തി ദ്വീപുകളിലെ ഭരണം എന്‍സിപിക്കും കവരത്തി, ചെത്ത്ലാത്ത്, കടമം, ബിത്ര, കില്‍ത്താന്‍, ആന്ത്രോത്ത് ദ്വീപുകളിലെ ഭരണം കോണ്‍ഗ്രസിനും ലഭിച്ചു. ജില്ലാ പഞ്ചായത്തിലെ 22 സീറ്റില്‍ കോണ്‍ഗ്രസിന് 12 ഉം എന്‍സിപിക്ക് 11 ഉം സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റും ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരംഗം വാര്‍ഡിലും ജയിച്ചതോടെ അദ്ദേഹത്തിന് ജില്ലാ പഞ്ചായത്തിലെ അംഗത്വം രാജിവെക്കേണ്ടി വന്നു.
കല്‍പ്പേനി ദ്വീപിലെ മുഴുവന്‍ സീറ്റുകളും എന്‍സിപി വിജയിച്ചു. അഗത്തിയില്‍ ഒരു വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ലക്ഷദ്വീപ് എംപിയായ ഹംദുള്ള സെയ്ദിന്റെ ദ്വീപായ ആന്ത്രോത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണ് ദ്വീപ് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് കിട്ടിയത്. സിപിഐ (എം), സിപിഐ എന്നീ കക്ഷികള്‍ക്ക് സീറ്റൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: