ന്യൂദല്‍ഹി: ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ വിഷയം ചര്‍ച്ച ചെയ്യാനായി ആഭ്യന്തരകാര്യങ്ങള്ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി 27 ന് യോഗം ചേരും. സമിതി ചെയര്മാന് എം.വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമങ്ങളില്‍ ഭേദഗതി വേണോയെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ സമിതി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് എന്നിവരെയും യോഗത്തില്‍ പങ്കെടുക്കു. വിവിധ പാര്‍ട്ടികളിലെ 30 പേരാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഉള്ളത്.
അതേസമയം, സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ വരും പോകും എന്നാല്‍ മനുഷ്യത്വമാണ് നിലനില്‍ക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി ആവുന്നതെല്ലാം ചെയ്യും. വ്യക്തിപരമായി തന്നെ ഇക്കാര്യത്തില്‍ തന്റെ എല്ലാവിത സഹായവും ഉണ്ടാവുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് നേരത്തെ ഷീലാ ദീക്ഷിതിന്റെ വസതിയിലേക്ക് മഹിളാ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: