കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഇന്നലെ “ബ്യൂട്ടി വിത്തൗട്ട് ക്രുവല്‍റ്റി” എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയെ അധികരിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരം നടന്നു.
ടി. എസ്. ഇന്ദുലേഖ (ഭഗവതി വിലാസം ഹൈസ്കൂള്‍, നായരമ്പലം), പി. ആര്. ഗൗരി (ഭവന്‍സ് വിദ്യാലയ, എരൂര്‍), മേഘന എസ്. മനോഹര്‍ (ഭവന്‍സ് വിദ്യാലയ എരൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രല്പും മൂന്നും സമ്മാനങ്ങള്‍ നേടി. വൈകീട്ട് സംഗം ഗ്രൂപ്പിന്റെ “ഓള്‍ഡ് ഈസ് ഗോള്‍ഡ്” സംഗീത പരിപാടി നടന്നു. പിന്നീട് തൃപ്പൂണിത്തുറ ഇളമന റസിഡന്റ്സ് അസോസിയേഷന് ‘കുമാരസംഭവം’ നൃത്തശില്പം അവതരിപ്പിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും.
വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപനസഭയില്‍ ഇ.എന്‍. നന്ദകുമാര്‍ പുസ്തകോത്സവസമിതി സന്ദേശം നല്‍കും. ഡോ. സി.പി.താര അധ്യക്ഷത വഹിക്കും. ശ്രീമൂലനഗരം മോഹന്‍ മുഖ്യാതിഥിയായിരിക്കും. ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ എ.ആര്. മോഹനന് പ്രഭാഷണം നടത്തും. കെ. രാധാകൃഷ്ണന് സ്വാഗതവും ബി. പ്രകാശ്ബാബു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: