വാഷിംഗ്ടണ്‍: രാജ്യത്തെ ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ ആഗോള കുത്തക ഭീമന് വാള്‍മാര്‍ട്ട് 125 കോടി രൂപ ചെലവഴിച്ചെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യന്‍ വിപണി തുറന്നു കിട്ടുന്നതിനും തുക ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം അനുവദിച്ചുള്ള ബില്‍ രാജ്യസഭ പാസ്സാക്കിയത്.
രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചു കിട്ടാന്‍ 2008 മുതല്‍ വാള്‍മാര്‍ട്ട് ശ്രമം നടത്തിവരുന്നു. വിദേശ നിക്ഷേപം അനുവദിക്കരുതെന്ന പ്രതിപക്ഷ പ്രമേയം രാജ്യസഭ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത് ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം ഏറ്റവും ഗുണം ചെയ്യുന്നത് കര്ഷകരെയാണെന്നാണ്. എന്നാല്‍ ഇത് മുതലാളിത്ത കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ഒരു വ്യവസ്ഥയാണ് ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം. അമേരിക്കന്‍ സെനറ്റില്‍ വാള്‍മാര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുമായും വ്യാപാര മേഖലയില്‍ ചര്‍ച്ച നടത്താനും സ്വാധീനം ചെലുത്താനും കമ്പനികള്‍ക്ക് അമേരിക്ക സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ മൂന്ന് മാസം കൂടുമ്പോള്‍ സെനറ്റിനെ അറിയിക്കണമന്നാണ് നിബന്ധന.
ഇന്ത്യന്‍ വിപണി തുറന്നു കിട്ടുന്നതിനും തുക ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ക്കായി ജൂലൈ മുതല്‍ സപ്തംബര്‍ വരെ 10 കോടി രൂപ (1.65 മില്യണ്‍ ഡോളര്‍) ചെലവഴിച്ചു. ഈ ഇനത്തില്‍ 2012 ല്‍ മാത്രം 18 കോടി രൂപ ചെലവാക്കിയെന്നും വാള്‍മാര്‍ട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: