Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മഹാത്ഭുതത്തിലെ വിഷ്ണുശില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 09:09 pm IST
inVaradyam

കണ്ണുകളെ വിശ്വസിക്കാനായില്ല. പ്രകൃതിയുടെ ലോകാത്ഭുതങ്ങളില്‍ ഒന്ന്‌ കണ്ട്‌ അത്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അതാ മറ്റൊരു വിസ്മയം. ഗ്രാന്റ്‌ കാന്യന്‍ എന്ന പാതാള പിളര്‍പ്പിന്റെ ആധാരശിലാതലത്തിന്‌ ഇട്ടിരിക്കുന്ന പേര്‌. വിഷ്ണു ബെയ്സ്മെന്റ്‌ റോക്ക്‌..അതെ..വിഷ്ണു ആധാരശില. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ കൊളറാഡോ പീംഭൂമിയില്‍ പ്രകൃതി ദത്ത ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ മായാജാലത്തിന്‌ വിഷ്ണുവിന്റെ പേരോ?.അത്ഭുതത്തിന്റെ അളവ്‌ കൂടി.തൊട്ടടുത്ത്‌ ശിവശില, അല്‍പം മാറി രാമപ്പാറ. മറ്റൊരു പാറക്കൂട്ടത്തിന്‌ ബ്രഹ്മാവിന്റെ പേര്‌. ഗ്രാന്റ്‌ കാന്യനെ കുറിച്ച്‌ ലഭിച്ച വിവരങ്ങളിലെല്ലാം വിഷ്ണു, ശിവ, രാമ, ബ്രഹ്മാവ്‌ ശീലാധാരങ്ങളുടെ പേരവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നതിന്‌ മാത്രം ഉത്തരമില്ല. പലരീതിയില്‍ അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം.

ഭാഷയ്‌ക്ക്‌ ഒതുങ്ങാത്ത അനുഭവമാണ്‌ ഗ്രാന്റ്‌ കാന്യന്‍. ലോകത്തെ ഏറ്റവും വലിയ പര്‍വ്വതനിരകളിലൊന്നായ റോക്ക്‌ മൗണ്ടന്‍സ്‌, ഹിമാലയത്തിന്റെ സൗന്ദര്യം ആവാഹിച്ച കൊളറാഡോ നിരകള്‍, സമ്പൂര്‍ണ്ണ സമതലങ്ങളും നിരനിരയായ കുന്നുകളും കാടുകള്‍ തിങ്ങിയ പര്‍വ്വതങ്ങള്‍, ഒന്നിനു പുറകെ ഒന്നായി നില്‍ക്കുന്ന 58 കൊടുമുടികള്‍, ഉപേക്ഷിക്കപ്പെട്ട ഖാനിമേഖല, മലകള്‍ രണ്ടായി പിളര്‍ന്ന്‌ ആറായിരം അടി താഴ്‌ച്ചയില്‍ 18 കിലോമീറ്റര്‍ വീതിയില്‍ അഗാധ ഗര്‍ത്തം.
അതിലൂടെ ഒഴുകുന്ന പുഴ. ഗര്‍ത്തത്തിന്റെ ശിലാഭിത്തികളില്‍ ലോകത്തിലെ എല്ലാത്തരം ശിലകളേയും മാതൃകളായി കാണാവുന്ന ശില്‍പങ്ങള്‍ ,ഭാവനയില്‍ വിരിയുന്ന ഏതു രൂപവും പ്രത്യക്ഷപ്പെടുന്ന ശിലാഖണ്ഡങ്ങള്‍. അഗാധമായ നിശബ്ദത, ആകാശവും ഭൂമിയും പാതാളവും ലയിക്കുന്നതായുള്ള തോന്നല്‍.

446 കിലോമീറ്റര്‍ നീളത്തില്‍ 18 കിലോമീറ്റര്‍ വീതിയില്‍ 600 അടി താഴ്‌ച്ചയില്‍ 200 കോടി വര്‍ഷത്തെ പഴക്കം പേറുന്ന ഗ്രാന്റ്‌ കാന്യന്‍ നല്‍കുന്നത്‌ ഇതെല്ലാമാണ്‌. അല്ല ഇതിനപ്പുറവും. അതുവരെ കണ്ട അമേരിക്കന്‍ കാഴ്‌ച്ചകളൊക്കെ നിഷ്പ്രഭമായി പോയി. മനുഷ്യന്റെ അഹങ്കാരം അണുവായി മാറും. നിരീശ്വരവാദിയും ദൈവത്തിന്റെ സൃഷ്ടി എന്ന്‌ അറിയാതെ പറഞ്ഞു പോകും. പ്രകൃതിയുടെ അനശ്വരതയ്‌ക്ക്‌ സ്തുതി പാടും.

സഹസ്രാബ്ധം മുമ്പ്‌ കോളറാഡോ സമുദ്രതലങ്ങളിലുണ്ടായ ഭൗമിക കീഴ്മറിച്ചിലിന്റെ ഫലമായ വായുവിന്റേയും ജലത്തിന്റേയും ശക്തമായ സമ്മര്‍ദ്ദത്തില്‍ ശിലാമണ്ഡലത്തില്‍ വന്ന അമാനുഷികവും അത്ഭുതകരവുമായ വിസ്മയമാണ്‌ ഗ്രാന്റ്‌ കാന്യനെന്ന്‌ ശാസ്ത്രജ്ഞര്‍.

പ്യൂബ്ലോ ഇന്ത്യരായിരുന്നു കൊളാറാഡോ പ്രദേശത്തെ ആദ്യ സമൂഹം. ഒറ്റപ്പെട്ട പര്‍വ്വത നിരകളിലും സമതല പ്രദേശങ്ങളിലും താമസിച്ചിരുന്ന ഇവര്‍ പ്രകൃതിയെ പൂജിക്കുകയും വീടുകളില്‍ ഹോമകുണ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ യഥാര്‍ത്ഥ അവകാശികളായ ഇവരെ കൊന്നൊടുക്കിയും ശേഷിച്ചവരെ നിര്‍ബന്ധപൂര്‍വ്വം കത്തോലിക്കരാക്കിയുമാണ്‌ സ്പെയിനുകാര്‍ കുടിയേറ്റം നടത്തിയത്‌. പ്യൂബ്ലോ, കോളറാഡോ എന്നതൊക്കെ സ്പാനിഷ്‌ വാക്കുകള്‍. ചുവപ്പ്‌, ഗ്രാമം എന്നൊക്കെയാണ്‌ യഥാക്രമം അര്‍ത്ഥം. ഇതില്‍ നിന്നാകാം റെഡ്‌ഇന്‍ഡ്യന്‍സ്‌ എന്ന പേര്‌ വന്നെതെന്ന്‌ തോന്നുന്നു. പൂര്‍വ്വികരായ ആത്മാക്കളെ ദൈവമായി കരുതിയിരുന്നവര്‍. ആത്മാക്കളുമായി സംസാരിച്ചിരുന്നവര്‍, നവഗ്രഹങ്ങളോട്‌ സംവദിക്കാന്‍ കഴിഞ്ഞവര്‍. മൃഗങ്ങളുടെ ഭാഷ വശമായിരുന്നവര്‍.
സര്‍പ്പങ്ങളുടേയും മുതലകളുടേയും മാനുകളുടേയും കടല്‍ പാമ്പുകളുടേയും ഭാഷ വശത്താക്കിയവര്‍..പകൃതിയുടെ വിനിമയഭാഷ കൊണ്ട്‌ ജീവിതം നയിച്ചവര്‍.സര്‍പ്പരാജാക്കന്‍മാരായും പക്ഷി രാജാകന്‍മാരായും വൃക്ഷ രാജാക്കന്‍മാരായും ആശയവിനിമയം നടത്തിയിരുന്നവര്‍. പ്രകൃതിയേയും അതിലെ എണ്ണമറ്റ ജന്തുക്കളേയും വെല്ലുവിളിക്കാതെ സൗഹൃദത്തിന്റെ പാരസ്പര്യത്തില്‍ ജീവിച്ചിരുന്നവര്‍.

ഇന്ത്യയിലേക്ക്‌ സ്വര്‍ണ്ണം തേടിയെത്തിയ കൊളംമ്പസ്‌ ഇവരുടെ ഇടയിലേക്ക്‌ എത്തിയത്‌ ചരിത്രപാഠം. ഒരു സമൂഹത്തിന്റെ ഉന്മുലന ചരിത്രവും. കൊളംബസിന്റെ പിന്‍ഗാമികള്‍ ഈ സമൂഹത്തെ വെടിക്കോപ്പ്‌ ഉപയോഗിച്ച്‌ തുടച്ചു നീക്കുകയായിരുന്നു. മതംമാറ്റത്തിന്‌ വിധേയരാകാത്തവരെ വളഞ്ഞ്‌ പിടിച്ചു നിരത്തി നിര്‍ത്തി ആയിരങ്ങളെ വെടിവെച്ചു കൊന്നു. കപ്പലില്‍ നിന്ന്‌ വെടിവെച്ചവരെ ഇന്ത്യന്‍ വര്‍ഗ്ഗം സമുദ്രം നീന്തിചെന്ന്‌ ശിലായുധങ്ങള്‍ കൊണ്ട്‌ ആക്രമിച്ചു. തോക്കുകളെ അമ്പും വില്ലുമായിചെറുത്തു. പക്ഷേ അവരുടെ സമര തന്ത്രങ്ങള്‍ വെടികൊപ്പുകളോട്‌ പിടിച്ചുനില്‍ക്കാനായില്ല.

റെഡ്‌ ഇന്ത്യന്‍സിന്‌ ഭാരതീയ സംസ്കാരവുമായി ബന്ധമുണ്ടായിരുന്നോ?. ഇല്ലായിരിക്കാം. പിന്നെയെങ്ങനെ അമേരിക്കയുടെ അഭിമാനഭൂമിയില്‍ ബ്രഹ്മാവിനും വിഷ്ണുവുനും മഹേശ്വരനുമൊക്കെ സ്ഥാനം ലഭിച്ചു.

ഈ ആദിവാസി സമൂഹത്തിനായി ഒരു സ്മാരകവും ഇവിടെയുണ്ട്‌. മോണ്യുമെന്റ്‌ ടവര്‍. വര്‍ണ്ണ ഇഷ്ടികകള്‍ കൊണ്ട്‌ തീര്‍ത്ത 70 അടി ഉയരമുള്ള വൃത്തസ്തംഭം. മുകളില്‍ നിന്നാല്‍ കണ്ണെത്തും ദൂരം വരെയുള്ള കാഴ്‌ച്ചകള്‍. അകത്തെ ഭിത്തിയിലും മേലാപ്പിലും എല്ലാം റെഡ്‌ഇന്ത്യന്‍. ജീവിതത്തില്‍ നിന്നും ശേഖരിച്ച അനേകം പുരാവസ്തുക്കള്‍. ഉന്മൂലന പ്രക്രിയയില്‍ നശിപ്പിക്കപ്പെട്ട ഒരു ജനസഞ്ചയത്തിന്‌ കണ്ണീരു കൊണ്ട്‌ അര്‍ച്ചന നടത്തിപോകുന്ന കാഴ്‌ച്ച.

ചൂതുകളിക്കും വ്യഭിചാരത്തിനും കരം പിരിക്കുന്ന ലാസ്‌ വേഗസ്‌ നഗരത്തിന്റെ വര്‍ണ്ണപ്പൊലിമ കണ്ട്‌ മാലാഖ നഗരനായ ലോസ്‌ ഏഞ്ചല്‍സിലേക്ക്‌ മടങ്ങും വഴിയാണ്‌ ഗ്രന്റ്‌ കാന്യനില്‍ എത്തിയത്‌. ഭോഗഭൂമിയുടെ അര്‍ത്ഥശൂന്യതയില്‍ നിന്ന്‌ ദേവഭൂമിയുടെ മഹാശ്ചര്യത്തിലേക്ക്‌ വന്നതു പോലെ. അഗാധ മലപിളര്‍പ്പിു‍കള്‍ക്ക്‌ ലോകപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കയിലെ ഒരു സ്ഥലത്തിനെങ്ങനെ രാമന്റേയും കൃഷ്ണന്റേയും വിഷ്ണുവിന്റേയും ബ്രഹാമാവിന്റേയും ശിവന്റേയും ഒക്കെ പേരുകള്‍ വന്നു എന്നത്‌ മറ്റൊരു അത്ഭുതമായി തന്നെ എന്നില്‍ നിന്നു.

>> പി ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.