കെ.ജി. ശ്രീകാന്ത്
കോട്ടയം: സംസ്ഥാന ഭവനനിര്മ്മാണബോര്ഡിണ്റ്റെ കോട്ടയം ഗാന്ധി നഗര്‍ ഹൗസിംഗ് കോളിനിയിലെ അനധികൃത ക്രിസ്തീയ ആരാധനാലയം വിവാദമായി. ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ് റോഡിന് സമീപമാണ് സംഭവം. ഹൗസിംഗ് കോളിയില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു വീടു കേന്ദ്രമാക്കിയാണ് ആരാധനാലയം പ്രവര്‍ത്തിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറ്റം ചെയ്യുമ്പോള്‍ ഹൗസിംഗ് ബോര്‍ഡുമായി ഏര്‍പ്പെടുന്ന കരാര്‍ നിര്‍ദ്ദേശിക്കുന്ന നിയമത്തിനും വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ് ആരാധനാലയം പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥയെയാണ് അട്ടിമറിച്ചിരിക്കുന്നത്. ഡി൩൧൭൦-ാം നമ്പര്‍ കെട്ടിടത്തിലാണ് കഴിഞ്ഞ ഒരു മാസമായി കൊറണേലിയം ഫാ.കൊറണേലിയസ് ഇലഞ്ഞിക്കല്‍ സ്മാരക ഭവനം വിജയപുരം രൂപത എന്ന പേരിലാണ് അനധികൃത ക്രിസ്തീയ ആരാധനാലയം പ്രവര്‍ത്തിച്ചുവരുന്നത്. ഏതുസമയത്തും അപരിചിതരായ നിരവധി ആളുകള്‍ ഇവിടെ വന്നുപോകുന്നത് കോളനി നിവാസികള്‍ക്ക് ഭയാശങ്കകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കെട്ടിടത്തിണ്റ്റെ ഒന്നാം നില പള്ളിയായി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ആരാധനാലയം കോളനിനിവാസികള്ക്കിടയില് വര്‍ഗ്ഗീയ ചേരിതിരിവിന് കാരണമായിട്ടുണ്ട്. ഒരു ആരാധനാലയം പുതുതായി പ്രവര്‍ത്തിക്കണമെങ്കില്‍ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്. ഈ നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ ഇത്തരമൊരു ആരാധനാലയം പ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അനധികൃത ആരാധനാലയത്തിനെതിരെ കോളനി നിവാസികളും റെസിഡന്‍ഷ്യല്‍ അസോസിയേഷനും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. കോളനി നിവാസികളുടെ സ്വൈര്യജീവിതം താറുമാറാക്കാന്‍ ഈ ആരാധനാലയം കാരണമാകുമെന്ന് കോളനി നിവാസികള്‍ ഭയപ്പെടുന്നു. ഒരു വര്‍ഷംമുമ്പ് ഈ കോളനിയില്‍ ഒരു ജ്യോത്സ്യന് വീടു വാങ്ങിയിരുന്നു. ജ്യോത്സ്യനെ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നതിനെ കോളനി നിവാസികള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഇവിടെ നിന്നും വീടൊഴിഞ്ഞുപോയസംഭവം നിലനില്‍ക്കെയാണ് അനധികൃത ആരാധനാലയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിജയപുരം രൂപതയുടേതാണ് ഈ അനധികൃത ആരാധനാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: