വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. രാവിലെ ൩ മുതലാണ് അഷ്ടമി ദര്‍ശനം. ക്ഷേത്രത്തിണ്റ്റെ കിഴക്കേ ആല്‍ത്തറച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദമഹര്ഷിക്കു പത്നീസമേതനായി പരമേശ്വരന് ദര്‍ശനം നല്കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. ഉച്ചയ്ക്ക് ൧൫൧ പറയുടെ പ്രാതല്‍ വഴിപാട് നടക്കും. പതിനായിരക്കണക്കിന് ഭക്തര്‍ പ്രാതല്‍ ഭുജിക്കാനെത്തും. അഷ്ടമി വിളക്കിനായി വൈക്കത്തപ്പനെ രാത്രി പത്തുമണിക്ക് കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നെള്ളിക്കും. വാദ്യഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് വൈക്കത്തപ്പണ്റ്റെ എഴുന്നെള്ളിപ്പ്. താരകാസുര നിഗ്രഹത്തിനു പോയ പുത്രനായ ഉദയനാപുരത്തപ്പനെ കാണാതിരുന്നതിനാല്‍ ഭഗവാന് ഖിന്നനായി. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മുടങ്ങിയ രാവിലത്തെ പൂജയ്ക്കായി കിഴക്കേ ആനക്കൊട്ടിലില്‍ വൈക്കത്തപ്പന് എഴുന്നെള്ളുന്നുവെന്നാണ് ഐതീഹ്യം. ഉദയനാപുരത്തപ്പണ്റ്റെ വരവാണ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്. താരകാസുരനെയും ശൂരപത്മനെയും നിഗ്രഹിച്ച് ആര്‍ഭാടസമേതം വരുന്ന ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരം ദേവനും വലിയകവല, കൊച്ചാലും ചുവട്, വടക്കേ കൊട്ടാരം എന്നിവിടങ്ങളില്‍ വരവേല്പ് നല്‍കും. വലിയ കവലമുതല്‍ വടക്കേ ഗോപുരം വരെ ഉദയനാപുരത്തപ്പന് എഴുന്നെള്ളുന്ന രാജവീഥി കുരുത്തോല, വാഴക്കുല, കരിക്കിന്‍കുല എന്നിവ കൊണ്ടലങ്കരിച്ചു. വീഥികളില്‍ പൂക്കള്‍ നിരത്തിയും മൂന്നു വരികളിലായി നിലവിളക്കും നിറപറയും ഒരുക്കിയും മനോഹരമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. അസുരനിഗ്രഹത്തിനു ശേഷം എത്തുന്ന ഉദയനാപുരത്തപ്പന് വൈക്കത്തപ്പന് സ്വന്തം സ്ഥാനം നല്കി അനുഗ്രഹിക്കും. കൂടിയെഴുന്നെള്ളുന്നെള്ളിപ്പിനു ശേഷം വലിയകാണിക്ക ആദ്യഅവകാശി കറുകയില്‍ കൈമള്‍ പല്ലക്കിലേറി വന്ന് ആദ്യം അര്‍പ്പിക്കും. തുടര്‍ന്ന് ഭക്തജനങ്ങളും. പിന്നീട് യാത്രയയപ്പ്. വെടിക്കെട്ടിനുശേഷം ദേവീദേവന്മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര പറയുന്നു. യാത്രയയപ്പു സമയത്ത് ദുഃഖദുഃഖഭണ്ഡാരം എന്ന സ്വരത്തില്‍ നാഗസ്വരം വായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: