കൊച്ചി: ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ കാണിക്കുന്ന ഫോട്ടോ പ്രദര്‍ശനം അന്താരാഷ്ട്ര പുസ്തകോത്സവ പന്തലില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. വി. ആര്. കൃഷ്ണയ്യരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, പ്രമുഖ എന്‍. ആര്. ഐ വ്യവസായിയായ ഡോ. ചെറിയാന് ഈപ്പന്, പ്രദര്‍ശനം സംഘടിപ്പിച്ച ജനയുഗം ഫോട്ടോഗ്രാഫര്‍ എം. എ. ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ ജസ്റ്റിസിനെ പൊന്നാടയണിയിച്ചു. ഇതുപോലെയുള്ള പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും നടത്തണമെന്ന് പ്രതിപക്ഷനേതാവ് നിര്‍ദ്ദേശിച്ചു. കൃഷ്ണയ്യരുടെ സാമൂഹ്യപ്രതിബദ്ധത, ഭരണനൈപുണ്യം, നീതിബോധം, മനുഷ്യസ്നേഹം എന്നിവ പ്രകീര്‍ത്തിച്ച വിഎസ് അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജസ്വലമായ ദീര്‍ഘായുസ് നേര്‍ന്നു.
അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ “കേരം കേരളം” സെമിനാര്‍ നടന്നു. കയര്‍ ബോര്‍ഡ് ചെയര്മാന് പ്രൊഫ. ജി. ബാലചന്ദ്രന്, ഡോ. മദനന്, എം. കുമാരരാജ്, എം. കുമാരസ്വാമി പിള്ള, വി. ബാബു, എ. കെ. രാജന്, കോമളകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചകഴിഞ്ഞ് പുസ്തകോത്സവ സമ്മാനദാനം മേജര്‍ രവി നിര്‍വ്വഹിച്ചു. കൃഷ്ണമൂര്‍ത്തി, കെ. ചന്ദ്ര, സിപ്പി പള്ളിപ്പുറം, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, ദീപ വിനോദ് എന്നിവര്‍ സംസാരിച്ചു.
വായനാശീലം കുറയുന്നതിനെക്കുറിച്ച് മേജര്‍ രവി ആശങ്ക പ്രകടിപ്പിച്ചു. വിരല്‍തുമ്പില്‍ വിജ്ഞാനം ലഭ്യമാകുമ്പോഴാണ് വായനയ്ക്ക് പ്രാധാന്യം കുറയുന്നത്. വായനയുടേയും ചിന്തയുടേയും കാര്യത്തില്‍ മാതാപിതാക്കള്‍ മാതൃകയാകണം. “എന്‍ഹാന്‍സ് യുവര്‍ എംപ്ലോയബിലിറ്റി”, “മള്‍ട്ടി മുയല്ക്കുട്ടന്” എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
കഥയില്നിന്നിറങ്ങിയ കൊച്ചിയുടെ ‘കാപ്പിരി’ പോര്‍ച്ചുഗീസുകാരന്റെ ശില്പത്തിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: