കൊച്ചി: സ്വാദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം സ്വാശ്രയ ഭാരത് 2012 സമാപിച്ചു.
വളരുന്ന കുട്ടികളിലേക്ക് ശാസ്ത്ര വിജ്ഞാനം പകര്‍ന്നുനല്‍കിയാല്‍ ശാസ്ത്ര മേഖലയിലേക്ക് ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് നികുതിവകുപ്പ് കമ്മീഷണര്‍ ബെന്നിജോണ്‍ ഐആര്‍എസ് ചൂണ്ടിക്കാട്ടി. അതിനുള്ള വേദിയായി ഇത്തരം സംരംഭങ്ങളെ സ്ഥാപനങ്ങള്‍ കാണണമെന്ന് സ്വാശ്രയ ഭാരത് 2012 ന്റെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരതീയ ശാസ്ത്ര നേട്ടങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കണമെന്ന് എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്.അനന്തനാരായണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളടങ്ങുന്ന യുവതലമുറ ശരിയായി ചിന്തിച്ച് അതില്‍ നിന്നുള്ള ഊര്‍ജ്ജം നേടി മുന്നോട്ടുപോകണം. ഭാരതീയ ശാസ്ത്ര പൈതൃകം കണ്ടെത്താനും പ്രചരിപ്പിക്കാനും നമ്മള് തയ്യാറാകണം. അതോടൊപ്പം ശാസ്ത്ര വിജ്ഞാനം പകര്‍ന്നു നല്‍കുകയും വേണമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടര്‍ ആര്.ശ്രീകണ്ഠന് നായര്‍ പറഞ്ഞു. ചടങ്ങില്‍ സ്വാശ്രയ ഭാരത് 2012 ജനറല്‍ സെക്രട്ടറി പി.എ.വിവേകാനന്ദ പൈ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആണവോര്‍ജ്ജ കമ്മീഷന് പബ്ലിക് അവയര്‍നെസ് വിഭാഗം തലവന്‍ എസ്.കെ.മല്‍ഹോത്ര, സിഎംഎല്‍ആര്‍ഇ ഡയറക്ടര്‍ ഡോ.വി.എന്‍.സഞ്ജീവന്, കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ്, എറണാകുളം ചീഫ് എഞ്ചിനീയര്‍ മൈഥിലി എം.എസ്, എക്സിബിഷന് കമ്മറ്റി ചെയര്മാന് ഡോ.കെ.കെ.സി.നായര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്രലോകത്തെ അത്ഭുത കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ട് സ്വാശ്രയ ഭാരത് 2012 സമാപിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം ഡിആര്‍ഡിഒ (എന്‍പിഒഎല്‍ കൊച്ചി) കരസ്ഥമാക്കി. സ്വാശ്രയ ഭാരതിനോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയിക്കുള്ള സമ്മാനദാനവും സമാപന ചടങ്ങില്‍ നല്കി. ഇന്റര്നെറ്റുകള് ഗവേഷക പ്രബന്ധങ്ങളുടെ മൂല്യം കുറയ്ക്കുന്നതായി ഗവേഷക സംഗമത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രൊഫ.വി.പി.എന്‍.നമ്പൂതിരി (എമിറിറ്റസ് സയിന്റിസ്റ്റ്, സിഎസ്ഐആര്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ്, കുസാറ്റ്), സുനില്‍കുമാര്‍ മുഹമ്മദ് (പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ആന്റ് ഹെഡ്, സിഎംഎഫ്ആര്‍ഐ), കെ.മോഹന്‍കുമാര്‍ (കുസാറ്റ്), കെ.വി.ജയചന്ദ്രന് (ഡീന്‍, ഫിഷറീസ് സര്‍വ്വകലാശാല), കെ.എം.മാത്യു (ഡീന്‍, ഫിഷറീസ് സര്‍വ്വകലാശാല) എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: