Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വിവേകാനന്ദ സ്വാധീനം കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 06:57 pm IST
inVaradyam

സ്വാമി വിവേകാനന്ദന്‍ കേരളവുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച്‌ വിശദമാക്കുന്ന ഗ്രന്ഥമാണ്‌ രാജീവ്‌ ഇരിങ്ങാലക്കുട രചിച്ച “സ്വാമി വിവേകാനന്ദനും കേരളവും.” ഈ പുസ്തകം സ്വാമിയുടെ 150-ാ‍ം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ്‌ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ചത്‌. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ സഞ്ചരിച്ച സ്ഥലങ്ങളിലൂടെ അതാത്്‌ ദിവസങ്ങളില്‍ സഞ്ചരിച്ച്‌ ഈ വിഷയത്തെക്കുറിച്ച്‌ ആധികാരികമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തി അവരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ്‌ ഈ ഗ്രന്ഥം തയ്യാറാക്കിയതെന്ന്‌ രാജീവ്‌ ഇരിങ്ങാലക്കുട മുഖവുരയില്‍ പ്രത്യേകം പറയുന്നുമുണ്ട്‌.

വിവേകാനന്ദസ്വാമികള്‍ 1890-ാ‍ം മാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കുന്നതിനെക്കുറിച്ച്‌ വിചാരിച്ചിരുന്നില്ലായെന്നും ബാംഗ്ലൂരില്‍വച്ച്‌ ഡോ.പല്‍പ്പുവുമായുണ്ടായ സമാഗമമാണ്‌ സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന്‌ ഗ്രന്ഥകാരന്‍ തുടക്കത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. സ്വാമിയുടെ കേരള സന്ദര്‍ശനം വളരെ തന്മയത്വമായിട്ട്‌ ഈ ഗ്രന്ഥത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. വിവേകാനന്ദസ്വാമികള്‍ മലബാറിനെക്കുറിച്ചും അവിടത്തെ വിദുഷികളായ വനിതകളുടെ സംസ്കൃത പാണ്ഡ്യത്യത്തെക്കുറിച്ചും അല്‍ഭുതപ്പെട്ടിരുന്നത്‌ രേഖപ്പെടുത്തിയതിലൂടെ വിവേകാന്ദസ്വാമികളും ചട്ടമ്പിസ്വാമികളുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ വിവേകാനന്ദസ്വാമി, ചിന്മുദ്രയെക്കുറിച്ച്‌ ചട്ടമ്പിസ്വാമികളോട്‌ ചോദിച്ചു മനസിലാക്കുന്നുമുണ്ട്‌. ചട്ടമ്പിസസ്വാമിക്ക്‌ വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്‌. അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന്‌ ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു. ഇതില്‍നിന്ന്‌ വിവേകാനന്ദസ്വാമി എത്ര ഉജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസിലാക്കാന്‍ കഴിയും.

ശുചീന്ദ്രത്തുനിന്നും കാല്‍നടയായാണ്‌ കന്യാകുമാരിയിലെത്തിയത്‌. ത്രിവേണി സംഗമമായ കന്യാകുമാരിയിലെത്തി ആദ്യം ദേവിയെ സാഷ്ടാംഗം നമസ്ക്കരിച്ചു കരയില്‍നിന്നും രണ്ടര ഫര്‍ലോങ്ങ്‌ അകലെയുള്ള ശ്രീപാദശിലയില്‍പ്പോയി ധ്യാനനിമഗ്നനായിരുന്ന്‌ ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു. സ്വാമി ഭാരതത്തിലെ ജനങ്ങളുടെ ദാരിദ്ര്യത്തെയും അജ്ഞതയെയും കുറിച്ചോര്‍ത്ത്‌ വളരെ ദുഃഖിച്ചിരുന്നു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു കേരളത്തില്‍ അന്നുണ്ടായിരുന്നത്‌. ഇതിനെ സ്വാമിജി വിമര്‍ശിക്കുമ്പോള്‍ത്തന്നെ കേരളത്തെ സ്തുതിക്കേണ്ട സമയത്ത്‌ സ്തുതിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിന്റെ പ്രകൃതിഭംഗി സ്വാമിജിയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഒരുമാസം മാത്രം നീണ്ടുനിന്ന സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം മായാത്ത സ്മരണകളാണ്‌ അവശേഷിപ്പിച്ചത്‌. കേരള സന്ദര്‍ശത്തിനുശേഷമാണ്‌ വിവേകാനന്ദന്‍ ഷിക്കാഗോ മത സമ്മേളനത്തില്‍ പങ്കെടുത്ത്‌ ലോകാംഗീകാരത്തിന്‌ പാത്രമായത്‌. ചരിത്രപ്രസിദ്ധമായ ഈ പ്രഭാഷണത്തിലും സ്വാമിജി കേരളത്തെ പരാമര്‍ശിച്ചു. എന്തായാലും കേരള നവോത്ഥാനത്തിന്‌ നാന്ദി കുറിക്കുവാന്‍ വിവേകാനന്ദസ്വാമിജിയുടെ കേരളാഗമനത്തിലൂടെ കഴിഞ്ഞു.

കേരളത്തിലുണ്ടായ വിവേകാനന്ദ തരംഗത്തിന്റെ ഒരു പ്രധാന സാരഥിയാണ്‌ നിര്‍മലാനന്ദസ്വാമികള്‍. നിര്‍മലാനന്ദസ്വാമികള്‍ പ്രധാനമായും കേരളത്തിലെത്തിയത്‌ ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ്‌. സ്വാമികളുടെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ പലഭാഗത്തും ശ്രീരാമകൃഷ്ണാശ്രമങ്ങളും വിവേകാനന്ദ ഭക്തന്മാരായ അഭ്യസ്തവിദ്യരുമുണ്ടായി. 1911നും 1938നും ഇടയില്‍ 19 ആശ്രമങ്ങളും 35 സന്യാസിമാരുമുണ്ടായി. കൂടാതെ നിരവധി ശ്രീരാമകൃഷ്ണ ശ്രീശാരദാവിവേകാനന്ദസംഘങ്ങളും സമിതികളും രൂപീകരിക്കുകയുണ്ടായി. ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന ശ്രീരാമകൃഷ്ണസൂക്തം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത്‌ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്‌.

കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ഏതൊരു ആത്മീയ സംഘടനയ്‌ക്കും മാതൃകയായിരുന്നു. ശ്രീരാമകൃഷ്ണമഠത്തിന്റെ ആശയാദര്‍ശങ്ങള്‍ ജാതിമതവര്‍ഗഭേദങ്ങള്‍ക്കതീതമായി സനാതനധര്‍മതത്വങ്ങളില്‍ അധിഷ്ഠിതമാണ്‌. സനാതന ധര്‍മത്തില്‍നിന്ന്‌ മതം മാറിപ്പോയവര്‍ക്ക്‌ തിരിച്ചുവരാനുള്ള മാര്‍ഗവും ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത്‌ ശ്രീരാമകൃഷ്ണപ്രസ്ഥാനമാണ്‌. കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ക്കൂടി ഒരു യാത്ര നടത്തുകയാണ്‌ ഗ്രന്ഥകാരന്‍. ഈ യാത്രയിലൂടെ വായനക്കാര്‍ക്ക്‌ കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിവ്‌ നേടാന്‍ സാധിക്കുന്നു.

ഉറങ്ങിക്കിടന്ന ഭാരതജനതയെ കര്‍മനിരതരാക്കിയത്‌ സ്വാമി വിവേകാനന്ദനാണ്‌. യുവത്വത്തിന്റെ പ്രതീകമായ സ്വാമിജിയെക്കുറിച്ച്‌ ഒരു പുസ്തകം തയ്യാറാക്കിയതിലൂടെ രാജീവ്‌ ഇരിങ്ങാലക്കുട എന്ന ഗ്രന്ഥകാരന്‍ നല്ലൊരു പുണ്യകര്‍മമാണ്‌ ചെയ്തിരിക്കുന്നത്‌. വിവേകാനന്ദസ്വാമിയുടെ കേരളസന്ദര്‍ശനം ഒരു യാത്രാവിവരണംപോലെ വായനക്കാര്‍ക്ക്‌ അനുഭൂതി ഉളവാക്കുന്ന തരത്തിലാണ്‌ രാജീവ്‌ ഇരിങ്ങാലക്കുട ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്‌.

‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന പുസ്തകരചനയ്‌ക്കുവേണ്ടി രാജീവ്‌ ഇരിങ്ങാലക്കുട നടത്തിയ സമര്‍പ്പണ മനോഭാവം വളരെയധികം പ്രശംസനീയമാണ്‌.

>> കെ.ആര്‍.സരിതകുമാരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.